നടിയും അവതാരകയും ആയ രഞ്ജിനി ഹരിദാസ് . സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് രഞ്ജിനി. എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ വണ്ണിലെ പ്രധാന മത്സരാർത്ഥിയായിരുന്നു താരം.രഞ്ജിനിയുടെ  40 വയസ്സ് നിടയിൽ ഒരിക്കലും  തൻ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്നങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് രഞ്ജിനി പറയുന്നത്. എന്നാൽ തന്റെ ഈ അവസ്ഥ ഡിപ്രഷനെക്കാളും ബേദം തന്നെയാണ് എന്നും താരം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള വികാരങ്ങൾ ഇതിനുമുമ്പ് തനിക്ക് ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

പട്ടി  നക്കിയ ജീവിതം എന്നു പറഞ്ഞു കേട്ടിട്ടില്ലേ അതാണ് ഇപ്പോഴത്തെ തന്റെ അവസ്ഥ എന്നായിരുന്നു രഞ്ജിനിയുടെ വാക്കുകൾ. വളരെയധികം സ്‌ട്രെസ് നിറഞ്ഞ അവസ്ഥയിലൂടെയാണ് താനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് എന്നും ഒന്നിലേക്കും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും എന്ത് ചെയ്യണമെന്നുള്ള കൺഫ്യൂഷനിൽ ആണെന്നും രഞ്ജിനി പറയുന്നു.വീട്ടിൽ തിരിച്ചു വരാതെ എവിടെയെങ്കിലും യാത്രകൾ ചെയ്യാനാണ് തോന്നുന്നതെന്നും താരം പറയുന്നു. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കണം എന്നാണ് തോന്നുന്നതെന്നും തന്നെ അറിയുന്ന ആളുകളെയൊന്നും കാണാൻ തോന്നുന്നില്ലെന്നും എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് താൻ സെർച്ച് ചെയ്തു നോക്കിയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. ശെരിക്കും നിനക്ക് വട്ടാണോ എന്ന്  വരെ തോന്നിപോകുന്നു എന്ന് പറഞ്ഞു.