ഏഷ്യാനെറ്റ് ഒരുക്കിയ  ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ  ഗായകനായി എത്തി പിന്നീട് മലയാളത്തിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് രഞ്ജിൻ രാജ്. ജോസഫ് എന്ന സിനിമയിലെ “പൂമുത്തോളെ” എന്ന ഗാനം രഞ്ജിനെ ഏറെ പ്രശസ്തനാക്കിയിരുന്നു അതിലെ മറ്റു പാട്ടുകളും അണിയിചൊരുക്ക്കിയത് രന്ജിനാണ്. ഇപ്പോളിതാ, ജീവിതത്തിലേ പുതിയൊരു ഒരു സന്തോഷമായി കുഞ്ഞാതിഥി  കൂടിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് രഞ്ജിൻ. തനിക്കും ഭാര്യ ശിൽപ്പ തുളസിയ്ക്കും ഒരു ആൺകുഞ്ഞ് പിറന്ന വിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ രഞ്ജിൻ ആരാധകരെ അറിയിച്ചിരിക്കുന്നത്.ranjin Rajranjin Raj

അച്ഛനായ വിവരം  ഭാര്യ ശിൽപ്പയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് തരാം ഇ വിശേഷം ആരാധകർക്കായി പങ്കു വെച്ചത്. രഞ്ജിന്‌റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ഗായകരും ഉള്‍പ്പെടെ ഉളളവരെല്ലാം രഞ്ജിനിയും ഭാര്യയ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ്.ranjin Raj ranjin Raj

പരസ്യങ്ങൾ, ജിംഗിളുകൾ, ഹ്രസ്വചിത്രങ്ങൾ, സംഗീത ആൽബങ്ങൾ എന്നിവയിലൂടെയാണ് കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധ നേടിയത്. പിന്നീട് നിത്യ ഹരിത നായകൻ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി സിനിമയിലും അരങ്ങേറ്റം കുറിച്ചു. ജോസഫിലെ പൂമുത്തോളെ എന്ന ഗാനം തരംഗമാവുകയും ഈ ഗാനത്തിന് വിജയ് യേശുദാസിന് 2018 ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയും ചെയ്തു. കാവൽ, വുൾഫ്, കടാവർ എന്നിവയുടെ സംഗീതം ഒരുക്കിയതും രഞ്ജിൻ ആണ്.