Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നിന്റെ പ്രിവിലേജുകളില്‍ നിന്നും അഹന്തയില്‍ നിന്നും ഇവിടുത്തെ ട്രാന്‍സ് വിഭാഗത്തെ വിലയിരുത്തരുത്, സാബുമോനെതിരെ രഞ്ജു

നടൻ സാബുമോനെതിരെ രഞ്ജു രഞ്ജിമാർ,  ട്രാന്‍സ് വുമണ്‍ സ്ത്രീയല്ലെന്നും അവര്‍ക്ക് എക്സ് വൈ ക്രോമസോമുകള്‍  ഇല്ലെന്നും സാബുമോൻ നടത്തിയ ഒരു പരാമര്ശത്തിലാണ് രഞ്ജു പ്രതികരിച്ച എത്തിയിരിക്കുന്നത്, ഇന്നിപ്പോൾ സാബുമോന്റെ ഈ പരാമർശത്തിനെതിരെ ശക്തമായ ഭാഷയിൽ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ട്രാന്‍സ്ജന്‍ഡറും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. ഒരു സാഹചര്യത്തില്‍ സാബു എന്ന രാജ്യദ്രോഹിയെ മനസിലാക്കിയതാണെന്നും രാത്രിയില്‍ മദ്യപിച്ച് ലക്കുക്കെട്ട് എന്തും വിളിച്ചു പറയാം എന്ന് കരുതുന്ന നിനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞിരിയ്ക്കുന്നത്. നിന്റെ പ്രിവിലേജുകളില്‍ നിന്നും അഹന്തയില്‍ നിന്നും ഇവിടുത്തെ ട്രാന്‍സ് വിഭാഗത്തെ വിലയിരുത്തരുത്. മനുഷ്യന്റെ മരണത്തിനും കൊലപാതകങ്ങള്‍ക്കും യാതൊരു വിലയും നല്‍കാതെ അവരെ അധിക്ഷേപ്പിക്കാനും ലിംഗ ലൈഗീക ന്യൂനപക്ഷങ്ങളെയും മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും കുറിച്ച് നീചമായ അവയര്‍നസ് ഉണ്ടാക്കാന്‍ താങ്കളും അവരും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ ഇവിടുത്തെ സാധാരണ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

തന്റെ ഭാര്യ പ്രസവിക്കുകയാണെങ്കിൽ (പ്രസവിച്ചോ എന്നറിയില്ല) ആ കുഞ്ഞുങ്ങളുടെ ക്രോമസോo നോക്കി തരം തിരിച്ച് വളർത്തുവാൻ ആഗ്രഹിക്കുകയാണെങ്കിൽ പോലും അത് കുറ്റകരമാണ്. എന്നുമാണ് രഞ്ജിമാർ പറയുന്നത്.  ക്ലബ് ഹൗസില്‍ നടത്തിയ ഒരു ചർച്ചയ്ക്കിടയിൽ ട്രാൻസ്‌ഫോബിക് പരാമർശം നടത്തുകയായിരുന്നു സാബുമോൻ. ട്രാന്‍സ് വുമന്‍ ഒരു സ്ത്രീയാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?, ശിഖണ്ഡി എന്ന വാക്ക് ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യമാണോ? തുടങ്ങിയ തലക്കെട്ടുകൾ കൊടുത്തുകൊണ്ടായിരുന്നു ചർച്ചയ്ക്ക് തിരികൊളുത്തിയത്. ട്രാന്‍സ് വുമണ്‍ സ്ത്രീയല്ലെന്നും അവര്‍ക്ക് എക്സ് വൈ ക്രോമസോമുകള്‍ ഇല്ലെന്നുമാണ് ചര്‍ച്ചയ്ക്കിടയിൽ സാബുമോന്റെ പരാമർശം.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഏറെ പ്രശസ്തയായ ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രെഞ്ചു രെഞ്ജിമാർ, സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജു തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ രഞ്ജു പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ...

Advertisement