മലയാളത്തിലെ യുവനടിമാരിൽ ഒരു നടിയാണ് രമ്യ നമ്പീശൻ. ആദ്യം മലയാളത്തിൽ അഭിനയം തുടങ്ങിയതെങ്കിലും ഇപ്പോൾ തമിഴിൽ തിരക്ക് പിടിച്ച നടിമാരിൽ ഒരാളായി മാറി  രമ്യ.  അഭിനേത്രി മാത്രമല്ല താരം മികച്ച ഗായിക കൂടിയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരം  അഭിനയത്തിന് മാത്രമല്ല സംഗീതത്തിനും സമയം കണ്ടെത്താറുണ്ട്. സിനിമ ഗാനങ്ങൾ മാത്രമല്ല ഭക്തിഗാനങ്ങളും ആലപിക്കാറുണ്ട്. കൈരളി ടി വി യിലെ ഒരു ഷോയുടെ അവതരികയായിട്ടാണ് രമ്യ ആദ്യ രംഗപ്രവേശം ചെയ്യ്തത്. ‘സായാഹ്നം’  എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.


ഒരിക്കൽ തനിക്കു സംഭവിച്ച ഒരു അബദ്ധത്തെ കുറിച്ച് ഒരു അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇന്നും, എന്നും വ്യാജ കാളുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടാകുമല്ലോ. അന്ന് അതുപോലെ തന്നെ പറ്റിക്കാൻ വേണ്ടി ആരോ തന്നെ വിളിച്ചതാകുംഎന്ന് ചൊല്ലി ഞാൻ മമ്മൂക്കയെ ഒരുപാടു വഴക്കു പറഞ്ഞിരുന്നു. എന്നാൽ യെഥാര്തത്തിൽ അദ്ദേഹം ആയിരുന്നു അന്ന് വിളിച്ചത് ആ സംഭവം ഇങ്ങനെ രമ്യ പറയുന്നു. ‘ഇവൻ മേഘരൂപൻ’എന്ന ചിത്രത്തിന് വേണ്ടി താൻ പാടിയ ഗാനം ആയിരുന്നു ആണ്ടേ ലോണ്ടേഎന്ന ഗാനം.

ഈ ഗാനം വളരെ ഹിറ്റായി. ആ സമയത്തു ഒരുപാട് അഭിനന്ധനങ്ങൾ ലഭിച്ചിരുന്നു തനിക്കു, കൂടാതെ ആ സമയം ഡ്രൈവിംഗ് കൂടി പഠിക്കുന്ന സമയ൦ കൂടിയായിരുന്നു. അപ്പോൾ ആകെ കൺഫ്യൂഷൻ ആയ സമയത്തായിരുന്നു ഒരു കാൾ വന്നു  ഞാൻ മമ്മൂട്ടി ആണ് എന്ന് പറഞ്ഞു   ഞാൻ പറഞ്ഞു ഒന്നു വെച്ചിട്ടു പോടോ കുറച്ചു കഴഞ്ഞപ്പോൾ മമ്മൂക്കയുടെ സുഹൃത്തു ജോർജേട്ടൻ വിളിച്ചു പറഞ്ഞു മോളെ അത് ശെരിക്കും മമ്മൂട്ടി തന്നെയായിരുന്നു, ഞാൻ ആകെ വല്ലതായി എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല പിന്നീട് താൻ തിരിച്ചു വിളിച്ചെന്നും മമ്മൂക്ക എടുത്തില്ല എന്നും രമ്യ പറയുന്നു പിന്നീട് ഒരു മീറ്റിങ്ങിലാണ് ചെന്ന് മമ്മൂക്കയോട് സോറി പറഞ്ഞത് രമ്യ നമ്പീശൻ പറയുന്നു.