മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് രംഭ. മിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗ്ലാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ലായിരുന്നു രംഭയുടെ വിവാഹം. കാനഡയില്‍ സെറ്റിലായ രംഭയും ഭര്‍ത്താവും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരും രംഭയുടേത് തന്നെയാണ്. വിവാഹമോചനത്തിന്റെ പേരിൽ ആണ് പലപ്പോഴും രംഭ ഗോസിപ്പുകൾക്ക് ഇരയാകുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു രംഭ തന്റെ പതിനൊന്നാം വിവാഹ വാർഷികം ഭർത്താവിനൊപ്പം ആഘോഷിച്ചത്. ക്യാനഡയിലെ വീട്ടിൽ ആയിരുന്നു ഇരുവരും തങ്ങളുടെ വെഡിങ് ആനിവേഴ്സറി ആഘോഷിച്ചത്.
സര്‍ഗം എന്ന സിനിമയ്ക്ക് ശേഷമാണ് രംഭയെ ഏറെ ശ്രദ്ധിക്കാൻ തുടങ്ങിയത്, ശേഷം നിരവധി സിനിമകള്‍ ആ പെണ്‍കുട്ടിയെ തേടിയെത്തി. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നിറയെ ഓഫറുകള്‍ വന്നു. മലയാളത്തില്‍ ചമ്പകുളം തച്ചന്‍ എന്ന സിനിമയിലാണ് പിന്നീട് അഭിനയിച്ചത്. വിനീത് തന്നെയായിരുന്നു നായക വേഷത്തില്‍ആ ഒക്കാട്ടി അടക്ക് എന്ന തന്റെ ആദ്യത്തെ തെലുങ്ക് സിനിമയില്‍ കിട്ടിയ പേര് തന്റെ പേരായി പിന്നീട് മാറ്റുകയും ചെയ്തു. അങ്ങനെ വിജയലക്ഷ്മി യീദി എന്ന മലയാളികളുടെ അമൃത രംഭയെന്ന പേര് സ്വീകരിച്ചു. അത് നല്ല രാശിയുള്ള പേരായിരുന്നു. ആ പേരും നടിയും ഹിറ്റായി.
പതിയെ ഗ്ലാമറസ് വേഷങ്ങളിലേക്കും നടി ചേക്കേറി. അന്നത്തെ യുവതയുടെ സ്വപ്‌നറാണിയായി രംഭ മാറി. രണ്ടായിരത്തി മൂന്നില്‍ രംഭ ഒരു നിര്‍മ്മാണ കമ്പനി ആരംഭിച്ചു. സഹോദരനും ഒപ്പമുണ്ടായിരുന്നു. ത്രീ റോസസ് എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിച്ചു. എന്നാല്‍ അത് വലിയ പരാജയമായി. ഒടുവില്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ ചെന്നൈയിലുള്ള തന്റെ വീടി വരെ വില്‍ക്കേണ്ടി വന്നു നടിക്ക്. ക്രോണിക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചി രാജാവ് തുടങ്ങിയ സിനിമകളിലാണ് നടി പിന്നീട് മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടി സിനിമയില്‍ സജീവമല്ല
