Connect with us

സിനിമ വാർത്തകൾ

രേവതിയെ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല, എന്നിട്ടും എന്തിനാണ് എന്റെ പേരിൽ ഈ ആരോപണം എന്നറിയില്ല

Published

on

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി രേവതി സമ്പത്ത് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്ത് വിട്ടത്, 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തുവിട്ടിരുന്നു. ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിയ്‌ക്കെതിരെ വന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കാസ്റ്റിംഗ് ഡിറക്ടറും കാസ്റ്റ്മീപെര്‌ഫെക്ട് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ രാകേന്ത് ആര്‍ പൈ. താൻ രേവതിയെ കണ്ടിട്ടില്ല എന്നാണ് രാകേന്ത് പറയുന്നത്

സുഹൃത്തുക്കളേ, ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാന്‍ ഇന്നേ വരെ നേരിട്ടു കാണാത്ത രേവതി സമ്പത് എനിക്കെതിരെ 15 ജൂണ്‍ 2021 തന്‌ടെ ഫേസ്ബുക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണം എന്നിലേക്ക് എത്തിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.

രേവതി സമ്പത് ഫേസ്ബുക് പോസ്റ്റില്‍ തന്നെ സെക്ഷുവലി, മെന്റലി, എമോഷണലി, വെര്‍ബലി പീഡിപിച്ചവരുടെ പട്ടികയില്‍ എന്‌ടെ പേരും ചേര്‍ക്കുകയുണ്ടായി. 3 വര്‍ഷം മുന്‍പ് ഒരു പ്രോജക്ടിന്റെ കാസ്റ്റിംഗ് ആവശ്യത്തിനായി ഞാന്‍ രേവതി സമ്പത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടുമില്ല.

ഈ ആരോപണം എന്ത് അടിസ്ഥാനത്തില്‍ ഉന്നയിക്കുന്നു എന്ന വ്യക്തതക്കു വേണ്ടിയും കാസ്റ്റ്മീപെര്‍ഫെക്ട് എന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ ഉള്ള പോസ്റ്റ് ആയതിനാലും, ഇതിനെതിരെ ഞങ്ങള്‍ നിയമ സഹായം തേടി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു. രേവതിക്ക് എന്‌ടെ വക്കീല്‍ അയച്ച ലീഗല്‍ നോട്ടീസ് ഇതിനാല്‍ പോസ്റ്റ് ചെയ്യുന്നു. പിന്തുണ നല്‍കിയ എന്‌ടെ കുടുംബത്തിനും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു എന്നുമായിരുന്നു രാകേന്തിന്റെ വാക്കുകള്‍.

Advertisement

സിനിമ വാർത്തകൾ

റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

Published

on

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ  ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ  കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.

എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.

 

 

 

Continue Reading

Latest News

Trending