പ്രേഷകരുടെ ഇഷ്ട നടിയാണ് രജീഷ വിജയൻ, ഇപോൾ നടി രജിഷ പ്രണയത്തിലാണെന്ന തരത്തിലുള്ള  വാർത്തകൾ ആണ് പുറത്ത് വരുന്നത്, രജിഷ ഛായാഗ്രാഹകന്‍ ടോബിന്‍ തോമസുമായി പ്രണയത്തിലാണെന്നുള്ള രീതിയിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ടോബിൻ തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇരുവരും പ്രണയത്തിൽ ആണെന്നും, കൂടാതെ ലിവിങ് ടുഗെദറിലുമാണെന്നുള്ള വാർത്ത എത്തുന്നതും. രജിഷയും, ടോബിനു൦ ഒന്നിച്ചുള്ള ചിത്രവും കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ് ടോബിന്റെ കുറിപ്പ് ഇങ്ങനെ

1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍’ എന്നാണ് ടോബിന്റെ കുറിപ്പ്. പിന്നാലെ ഒരുമിച്ചുള്ള ദിവസങ്ങള് പങ്കുവെച്ചു, ഇതിനെ താഴ് രജിഷയും കമന്റ് മായി എത്തിയിട്ടുണ്ട്. എന്നന്നേക്കിലേക്കുമുള്ളതാണെന്നും രജിഷ പറയുന്നുണ്ട്. ടോബിന്റെ സോഷ്യല്‍ മീഡിയ പേജില്‍ രജിഷയ്‌ക്കൊപ്പമുള്ള ധാരാളം ചിത്രങ്ങള്‍ വേറെയുമുണ്ട് അതും ആരാധകർ കണ്ടു പിടിച്ചു

അതേസമയം ഇരുവരും ലിവിങ് റിലേഷനിലാണോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ടോബിന്റെ പോസ്റ്റിന് കമന്റുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.ഖൊഖൊ എന്ന ചിത്രത്തിലാണ് ആദ്യമായി രജിഷ വിജയനും ടോബിന്‍ തോമസും ഒന്നിച്ചു പ്രവൃത്തിച്ചത്,സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, ഖൊഖൊ, ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിന്‍ തോമസ്.രജിഷയുമൊന്നിച്ചുള്ള നാല് വര്‍ഷങ്ങളെ കുറിച്ചാണ് ടോബിന്‍ കുറിപ്പിൽ പറയുന്നത്