അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ, ധനുഷിന്റെ നായികയായി തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് ലഭിച്ചതും.നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജൂൺ എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്, അതിൽ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങൾ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം എല്ലാവരെയും താരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു
ഇപ്പോഴിതാ തന്റെ മുന്നില്‍ ഒരു തിരക്കഥ വരുമ്പോള്‍ താന്‍ ഇതുവരെ ചെയ്യാത്ത സ്വഭാവഗുണമുള്ള കഥാപത്രമാണോയെന്ന് നോക്കാറുണ്ടെന്നും അല്ലാതെ സ്ത്രീ കേന്ദ്രീകൃതമാണോ പുരുഷ കേന്ദ്രീകൃതമാണോ എന്നൊന്നും നോക്കാറില്ലെന്നു പറയുകയാണ് നടി രജിഷ വിജയന്‍. അതുപോലെ ഏതെങ്കിലും തരത്തില്‍ തന്നെ എക്സ്റ്റ് ചെയ്യാന്‍ ആ തിരക്കഥയ്ക്ക് സാധിക്കണമെന്നും രജിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
റഹ്‌മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൗവില്‍ കാര്യമായൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. പക്ഷേ അതെനിക്ക് ചെയ്യണമെന്ന് തോന്നി. എല്ലാ ഴോണറിലും എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം.വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിനോട് എനിക്കൊരു ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് തന്നെ അത് പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ നെഗറ്റീവായി അവരെ ബാധിക്കരുത്. അത് ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് എന്ന് താരം പറയുന്നു
