Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

കണ്ണൂരിൽ അങ്കണവാടി അടുക്കളയിൽ രാജവെമ്പാല ; അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം

ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കുന്നതിനിടെ അനക്കം കണ്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.കണ്ണൂരിൽ അംഗനവാടിയിലെ അടുക്കളയിൽ രാജവെമ്പാലയെ കണ്ടത്തി എന്ന ഭയപ്പെടുത്തുന്ന വാർത്തയാണ് കഴിനാജ് കുറെ മണിക്കൂറുകളായി പുറത്തു വരുന്നത്. കണ്ണൂര്‍ കൊട്ടിയൂരില്‍ വ്യാഴാഴ്ച ഉച്ചയോടെ അങ്കണവാടിയിലെ അടുക്കള വൃത്തിയാക്കുന്നതിനിടെ പാല്‍പ്പാത്രത്തിനടുത്ത് അനക്കം കേട്ട് പരിശോധിച്ച് നോക്കിയപ്പോഴാണ്‌ ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്.ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടിരുന്നു. ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കുന്നതിനിടെ അനക്കം കണ്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. രാജവേമ്പാലയെ കണ്ട ഹെൽപ്പർ ആദ്യം ഒന്ന് പകച്ചെങ്കിലും ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസല്‍ വിളക്കോട്, ബിനോയ് കൂമ്പുങ്കല്‍, തോമസ് കൊട്ടിയൂര്‍, റോയ് എന്നിവരെത്തി പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ തുറന്നുവിട്ടു. മഴ കാരണം അംഗൻവാടിയിലെത്തിയ കുട്ടികളെ കുറച്ച്‌ നേരത്തേ വിട്ടിരുന്നതായി ഹെല്‍പ്പര്‍ പറഞ്ഞു.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

അതിനാൽ വലിയൊരു ദുരന്തം തന്നെ ഒഴിവായെന്നു പറയാം.കുട്ടികളെ കളിപ്പിക്കുന്നതും ഉറക്കുന്നതിനുമായുള്ള റൂമിന്റെ തൊട്ടടുത്തുള്ള അടുക്കളയില്‍ പാമ്പ് കയറി എന്നത് വളരെ ഗൗരവമായാണ് രക്ഷിതാക്കള്‍ കാണുന്നത്. അംഗൻവാടിയുടെ പരിസരത്ത് വൻതോതില്‍ മാളങ്ങള്‍ ഉണ്ടെന്നും നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നും സമീപവാസികള്‍ പറഞ്ഞു.സമാനമായ മറ്റൊരു സംഭവത്തില്‍ ദേശമംഗലത്ത് വീട്ടുമുറ്റത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി. ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ട് കാവില്‍ നൗഫലിന്റെ വീട്ട് മുറ്റത്തെ ചെടികള്‍ക്കിടയിലാണ് 8 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. നാട്ടുകാര്‍ പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എത്ര പരാതിപ്പെട്ടാലും അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയും ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് വഴി വെയ്ക്കുന്നു എന്നത് മറ്റൊരു വാസ്തവം.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

പരമ്പരാഗത വസ്ത്രം ധരിച്ചുള്ള വേഷവും പാട്ടിനൊപ്പിച്ച്‌ മനോഹരമായ കോറിയോഗ്രാഫിയും ഒത്തു ചേര്‍ന്നപ്പോള്‍ ആളുകളുടെ ഹൃദയം കീഴടക്കിയ വീഡിയോ പിറന്നു വീഴുകയായിരുന്നു. സർഗ്ഗ സൃഷ്ടികൾക്ക് പലപ്പോഴും സാമൂഹിക മാധ്യമങ്ങൾ വേദിയാകാറുണ്ട്. അത്തരത്തിൽ വലിയ വലിയ...

സോഷ്യൽ മീഡിയ

സ്വകാര്യ ഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് രാധാകൃഷ്ണനെതിരായ കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത്. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടൂരില്‍ പി.ടി.എ. പ്രസിഡന്റ് ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന് ആരോപണത്തിൽ പോലീസ് പരാതി സ്വീകരിച്ചിരിക്കുന്നു...

സോഷ്യൽ മീഡിയ

നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നു കളഞ്ഞത്.പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു എന്നൊരു വാർത്തയാണ് ഇന്നലെ രാത്രി തൊട്ട് പ്രചരിക്കുന്നത്. സംഭവം നടന്നത്...

സോഷ്യൽ മീഡിയ

സ്‌പെഷല്‍ പൊലീസ് സംഘത്തെ കണ്ടതോടെ രക്ഷപ്പെടാനായി കൈക്കൂലി പണം വിഴുങ്ങിയത്. 5000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.കൈക്കൂലി കൊടുക്കുന്നതായും വാങ്ങുന്നതും ഒന്നും പുതുമ ഉള്ള വാർത്ത അല്ല. അതുപോലെ തന്നെ തൊണ്ടി മുതൽ...

Advertisement