ജെയ് ഭീം എന്ന ചിത്രത്തിനു ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170ന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരത്ത് രണ്ടിടത്തായി നടക്കുന്ന ചിത്രീകരണത്തിനായി രജിനികാന്ത് പത്ത് ദിവസം തലസ്ഥാന നഗരിയിലുണ്ടാകും.കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂപ്പർ താരത്തെ വൻജനാവലിയാണ് സ്വീകരിച്ചത്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് രജിനിയുടെ തമസം. വെള്ളായണി കാർഷിക കോളജ്, ശംഖുമുഖം എന്നിവടങ്ങളിൽ വെച്ചാകും തിരുവനന്തപുരത്തുള്ള തലൈവർ 170ന്റെ ചിത്രീകരണം. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ്ചിത്രം നിർമിക്കുന്നത്. സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. ഇതിനിടെ രജിനികാന്തിന്റെ കുറച്ച് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ബീച്ചിൽ ഷോട്സും കൂളിങ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷായി നിൽക്കുന്ന രജിനികാന്തിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. താരത്തിന് ചുറ്റം ഒരു വലിയ ജനാവലിയും കാണാം. അതിൽ ഭൂരിഭാഗം പേരും രജിനി ധരിച്ചിരിക്കുന്നപോലെ ഷോട്സാണ് ധരിച്ചിരിക്കുന്നത്. തലൈവർ 170യുടെ ചിത്രീകരണത്തിനായി തലൈവർ കോവളത്ത് എത്തിയപ്പോൾ എന്ന തരത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ചിത്രം വലിയ രീതിയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമെന്താണെന്നാൽ രജിനികാന്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഇന്റർനെറ്റിൽ നിർമിച്ചെടുത്ത ചിത്രങ്ങളാണ്. ചിത്രം പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ തങ്ങളുടെ തലൈവർ ഇത്തരത്തിലുള്ള വസ്ത്രധാരണത്തിൽ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ആരാധകർ കുറിച്ചിരുന്നു. ചിലർ പ്രചരിക്കുന്നത് യഥാർത്ഥ ചിത്രമാണെന്ന് കരുതി മാസ് ലുക്കിൽ നിൽക്കുന്ന രജിനിയെ പുകഴ്ത്തുന്നുമുണ്ട്. രജിനികാന്തിന് ശരീരം കാണിക്കാന്‍ പേടിയാണെന്ന് പറയുന്നവർക്കുള്ള മറുപടി കൂടെയാണ് നടന്റെ പുതിയ ചിത്രമെന്നാണ് സത്യാവസ്ഥ മനസിലാക്കാതെ മറ്റ് ചിലർ കുറിച്ചത്. പൊതുവെ ഇത്തരം വേഷവിധാനങ്ങളിൽ രജിനി പ്രത്യക്ഷപ്പെടാറില്ലാത്തതിനാൽ ആദ്യം ചിത്രം കണ്ടപ്പോൾ ആരാധകർ ഒന്ന് അമ്പരന്നു. പിന്നീട് ഒന്നുകൂടി വിശദമായി ചിത്രം പരിശോധിച്ചപ്പോഴാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഇന്റർനെറ്റിൽ നിർമിച്ചെടുത്ത ചിത്രങ്ങളാണെന്ന് ആരാധകർ മനസിലാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജീവമായ ശേഷം സൂപ്പർ താരങ്ങളുടെ ഇത്തരം എഐ പടങ്ങൾ നിരന്തരമായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതെ സമയം തലൈവർ 170ന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിനായി എത്തിയ രജനിയുടെ വീഡിയോകലും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിത്രീകരണത്തിനായി രജനി കടന്നുപോകുന്ന വഴികളെല്ലാം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് വഴിയരികില്‍ നിൽക്കുന്നത്. പല വീഡിയോകളിലും കാറിന്‍റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയെ വീഡിയോകളിലൊക്കെ കാണാം. തലൈവരേ എന്ന വിളികളോടെയാണ് പ്രിയ താരത്തെ നേരില്‍ കണ്ട അമ്പരപ്പില്‍ ജനം അഭിസംബോധന ചെയ്യുന്നത്. വണങ്ങിക്കൊണ്ടാണ് രജനിയുടെ പ്രത്യഭിവാദ്യം. സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ ബിജു സി.ജി. എടുത്ത ചിത്രങ്ങളിൽ ചെറുപ്പമായി മാറിയ രജനിയെ കാണാം. ജയിലറിലെ ലുക്കിൽ നിന്നു മാറി കുറച്ചുകൂടെ ചെറുപ്പമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്. ഓരോ ചിത്രത്തിലും വേറിട്ട ഗെറ്റപ്പുകളില്‍ എത്താറുള്ള രജനി പുതിയ ചിത്രത്തില്‍ എത്തുന്നതും അത്തരത്തിലാണ്. ജയിലറില്‍ ഏറെക്കുറെ നര കയറിയ മുടിയും താടിയും ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ മുടിയും മേല്‍മീശയും കറുപ്പാണ്. ജയിലറില്‍ വിനായകനും മോഹന്‍ലാലും അടക്കം മലയാളത്തില്‍ നിന്ന് സാന്നിധ്യമായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലുമുണ്ട്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിംഗ്, ദുഷറ വിജയന്‍ തുടങ്ങി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കാസ്റ്റിംഗ് ആണ് ചിത്രത്തിന്‍റേത്. 32 വര്‍ഷത്തിന് ശേഷമാണ് രജനി- അമിതാഭ് ബച്ചന്‍ കോമ്പോ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് െചന്നൈയിൽ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജിനികാന്ത് ചിത്രത്തിലെത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ഈ ചിത്രത്തിന് ശേഷമാകും ലോകേഷ് കനകരാജിന്റെ തലൈവർ 171ന്റെ ചിത്രീകരണം ആരംഭിക്കുക. ജയലറിന് ശേഷം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാൽ സലാമാണ് രജിനിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.
