18 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം ധനുഷും, ഐശ്വര്യയും ബന്ധം വേര്‍പെടുത്തുന്നു എന്നുള്ള വാർത്തകൾ വന്നിരുന്നു,എന്നാൽ പിന്നാലെ വീണ്ടും അവർ ഒന്നിക്കുക എന്നുള്ള വാർത്തകളും വന്നിരുന്നു എന്നാൽ ആ വാർത്ത സത്യമല്ല എന്ന് ദേശ്യമാധ്യമങ്ങൾ പറയുന്നു. തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിക്കുക എന്ന തീരുമാനത്തിൽ ഉറച്ചു നില്കുകയാണ് ഇരുവരും, പിരിഞ്ഞുവെങ്കിലും മക്കളുടെ ഉത്തരവാദിത്തം പങ്കിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ധനുഷും ഐശ്വര്യയും.
ഇതിനായി സാക്ഷാല്‍ രജനീകാന്ത് തന്നെ മുന്‍കൈ എടുത്തിറങ്ങിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു,ഉരസലുകള്ക്കുള്ള പരിഹാരം വിവാഹ മോചനമല്ലെന്ന് രജനീകാന്ത് ഇരുവരേയും പറഞ്ഞ് മനസിലാക്കിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് പറയുന്നത്. ധനുഷും ഐശ്വര്യയും രജനീകാന്തിന്റെ വാക്ക് കേട്ട് തീരുമാനത്തില്‍ നിന്നും പിന്മാറുമോ അതോ അകന്നു തന്നെ ജീവിക്കുന്നത് തുരടുമോ എന്നത് കണ്ടറിയണം. പതിനെട്ട് വർഷത്തെ വിവാഹ ബന്ധത്തിന് ശേഷം ആണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്.ഇരുവരും മുൻപ് തന്നെ വേര് പിരിഞ്ഞു ജീവിക്കുവായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
ഇരു വർക്കും യുഗും,യാത്ര എന്നി രണ്ടു ആൺമക്കൾ ഉണ്ട്. ഇരുവരുടയും ജീവിതത്തിൽ വിള്ളലുകൾ സംഭവിച്ചിട്ടു വളരെ കാലങ്ങൾ ആയി. എന്നാൽ മക്കൾക്ക് വേണ്ടി ആയിരുന്നു അഡ്ജസ്റ്റ്മെന്റ് ജീവിതം നയിച്ചത് താരങ്ങൾ പറയുന്നു. പിരിയാന്‍ തീരുമാനിച്ചുവെങ്കിലും ഇപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കില്ലെന്നും എങ്കിലും ഇനിയും ഒരുമിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.