ബോളിവുഡിലെ സൂപർ നായികയാണ് ഐശ്വര്യ റായ്. നീണ്ട വർഷത്തെ ഇടവേളക്കു ശേഷം വീണ്ടു ഐശ്വര്യ റായ് തമിഴിൽ സ്റ്റയിൽ മന്നൻ രജനി കാന്തിനോടൊപ്പം അഭിനയിക്കുന്നു. ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന സിനിമയാണ് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. രജനീകാന്തിനെ നായകനാക്കി സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന സിനിമയിലും ഐശ്വര്യ റായ് ആണ് നായികയെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.ശങ്കർ സംവിധാനം ചെയ്ത ‘എന്തിരൻ’ സിനിമയിൽ രജനിയുടെ നായികയായിരുന്നു ഐശ്വര്യ.

യന്തിരൻ വൻ ഹിറ്റായിരുന്നു. രജനിഐശ്വര്യ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നത് ആരാധകർക്കും സന്തോഷമേകുന്നതാണ്. കോലമാവ് കോകി, ഡോക്ടർ എന്നീ സിനിമകളുടെ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ.സൺ പിക്ചർസ്‌ ആണ് ചിത്രത്തിന്റെ നിർമാണം. ഏതാനും ദിവസം മുൻപാണ് നെൽസൺ ദിലീപ്കുമാറും രജനീകാന്തും ഒന്നിച്ചുള്ള സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം സൺപിക്ചേഴ്സ് നടത്തിയത്. ഐശ്വര്യ റായിയുമായി സിനിമയുടെ അണിയറ പ്രവർത്തകൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം.

എന്നാൽ ഇത് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യപനം ഇതുവരെയും നടന്നിട്ടില്ല. എന്നാൽ ഇപ്പോള് തമിഴ് സൂപർ സ്റ്റാർ വിജയുടെ പുതിയ സിനിമയായ ബീസ്റ്റിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന്റെ തിരക്കുകളിലാണ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ. ബീസ്റ്റ് ഏപ്രിലിലാണ് തിയേറ്ററുകളിൽ എത്തുക.