തമിഴകത്തിന്റെ  സൂപ്പർ സ്റ്റാർ രജനി കാന്ത് അഭിനയിക്കുന്ന  ചിത്രം ‘ജയിലറിന്റെ’ ഫസ്റ്റ് ലുക്ക്  പോസ്റ്റർ  പുറത്തിറങ്ങി. ചിത്ര൦  സംവിധാനം ചെയ്യുന്നത് തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യ്ത നെൽസൺ ആണ്. ചിത്രത്തിൽ സാൾട്ട് ആൻഡ്  പെപ്പർ ലുക്കിൽ ആണ് സൂപ്പർസ്റ്റാർ രജനി കാന്ത് എത്തുന്നത്. ബീസ്റ്റിനു  ശേഷം നെൽസൺന്റെ  സൂപ്പർഹിറ്റ് ചിത്രമായിരിക്കും ജയിലർ. സൺ പിക്ചേസിന്റെ ബാനറിൽ കലാനിധിമാരനാണ്  ഈ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്  അനിരുദ്ധ്. ഈ ചിത്രത്തിൽ രജനി കാന്ത്  ഒരു ജയിലറിന്റെ വേഷത്തിൽ ആണ് എത്തുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ബോളിവുഡ് നായിക ഐശ്വര്യ റായി യും അഭിനയിക്കുന്ന. താരങ്ങൾക്കു പുറമെ പ്രിയങ്ക  മോഹൻ, രമ്യ കൃഷ്ണൻ,  ശിവകാർത്തികേയൻ എന്നിവരും അഭിനയിക്കുന്നു.

ഐശ്വര്യ റായിയും, രജനി കാന്തും  ഒന്നിച്ചു  അഭിനയിക്കുന്ന ചിത്രം മറ്റൊരു ചിത്രം ആണ് ജയിലർ. ഇരുവരും ഒന്നിച്ചു അഭിനയിച്ച മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു എന്തിരൻ. രജനി കാന്തും, നെൽസൺ കൂട്ടുകെട്ടിലെ  ജയിലർ എന്ന ഈ ചിത്രം വലിയ പ്രതീക്ഷകൾ ആണ് തരുന്നത്, സിനിമ സൂപ്പർഹിറ്റ് ചിത്രം തന്നെയായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ  വിശ്വാസം.