‘ആർ ആർ ആർ ‘എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ് ഈ വെള്ളിയാഴ്ച്ച. ചിത്രത്തിന്റെ സംവിധായകൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ മികച്ച സംവിധായകൻ രാജ് മൗലിയാണ്.450 കോടി മുടക്കിയ ഈ ചിത്രം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കിയ കഥയാണ് പറയുന്നത്. ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്.

സാധാരണ സിനിമ ഇറങ്ങുന്നതിനു മുൻപ് നടൻമാരുടെ കട്ട് ഔട്ട് തീയിട്ടറുകൾക്കു മുൻപിൽ ഉയരുന്നത് കാണാം എന്നാൽ ഇപ്പോൾ ഇവിടെ തികച്ചു വത്യസ്തമായി നടന്മാർക്ക് പകരം ഒരു സംവിധായകന്റെ കട്ട് ഔട്ട് പൊങ്ങുന്നത്.ചരിത്രത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു കട്ട് ഔട്ട് ഉയരയുന്നത് . ഹൈദരാബാദ് ഉള്ള സുദർശന 35 എം എം തീയേറ്ററിനു മുന്നിലാണ് ആർ ആർ ആർ റിലീസിന്റെ ഭാഗമായി എസ് എസ് രാജമൗലിയുടെ കൂറ്റൻ കട്ട് ഔട്ട് ഉയർന്നത്.

ഹൈദരാബാദ് ആർ ടി സി എക്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ തീയേറ്ററിനു മുന്നിലെ രാജമൗലിയുടെ കട്ട് ഔട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ കഥ എഴുതിയത് എസ് എസ്‌ രാജ് മൗലി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഷിബു തമിൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയുന്നത്.