മലയാള സിനിമയിലെ ഒരുകാലത്ത് നല്ല സഹോദര ജോഡികൾ ആയിരുന്നു റഹുമാനും, മമ്മൂട്ടിയും. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് അതിൽ കൂടുതലും ജേഷ്ഠ സഹോദരൻ ആയിട്ടാണ്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് നടൻ റഹുമാൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയെയും,റഹുമാനും,ശോഭനയും ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു ‘ഈറൻ സന്ധ്യ’. ഈ ചിത്രത്തിന്റെ സെറ്റിൽ ഒരു രസകരമായ സംഭവം നടന്നിരുന്നു റഹുമാൻ പറയുന്നു.

ഞാൻ അദ്ദേഹത്തെ ഇച്ചാക്ക എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കാറുള്ളത്,സിനിമയിൽ  അഭിനയിക്കുന്നതുപോലെ തന്നെ ഞാൻ അദ്ദേഹത്തെ ഒരു ജേഷ്‌ഠനെ  പോലെ തന്നെയാണ് കാണുന്നത്, സിനിമയിൽ കാണുന്നതുപോലെ തന്നെ ഞാൻ  അദ്ദേഹത്തെ ഇറിറ്റേറ്റു ചെയ്യുന്നതുപോലെ പെരുമാറുമായിരുന്നു ,അതിനു ചിലപ്പോൾ പുള്ളി എന്നെ വഴക്ക് പറയുമായിരുന്നു.

ഈറൻ സന്ധ്യയുടെ ഒരു സീനിൽ ഞാനും, അദ്ദേഹവും,ശോഭനയും കൂടി ഒരു യാത്ര ചെയ്യുന്നതായിരുന്നു, ആ സീനിൽ ഞാൻ ശോഭനയോടു എന്തോ തമാശ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല, ഉടൻ അദ്ദേഹം  ദേഷ്യപ്പെട്ട് പറഞ്ഞു എന്താണ് സംസാരിക്കാനുള്ളത് എന്ന് വെച്ചാൽ സംസാരിക്ക് എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു അദ്ദേഹം കാറിൽ നിന്നും ഇറങ്ങി പോയി,സത്യത്തിൽ എനിക്ക് അത് കണ്ടു ചിരി ആണ് വന്നത്, അദ്ദേഹം ഇന്നും പല സിനിമകളിൽ എന്നെ സജസ്റ്റ് ചെയ്യാറുണ്ട് അങ്ങനെ ഉള്ള ഒരു ചിത്രം ആയിരുന്നു രാജമാണിക്യം  റഹുമാൻ പറയുന്നു.