Connect with us

ഫോട്ടോഷൂട്ട്

ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും അതിയ ഷെട്ടിയും വിവാഹിതരാകുന്നു….

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും തമ്മിലാണ് ഉടന്‍ വിവാഹിതരാകുന്നത്. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി.പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറിയിരുന്ന ഇരുവരും പക്ഷെ, ചിത്രങ്ങള്‍ക്ക് പിശുക്കു കാട്ടിയിരുന്നില്ല. അടുത്തിടെ ഒരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡിനു വേണ്ടിയുള്ള പരിപാടിയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18-ന് രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരുമൊന്നിച്ച് നടത്തിയ യാത്രയിലെ ചിത്രങ്ങളാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് അതിയ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.എന്നാൽ ഉടൻ തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്നു തന്നെയാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹക്കാര്യം സംബന്ധിച്ച് അതിയയുടെയും രാഹുലിന്റെയും വീട്ടുകാര്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് പറയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനുമാണ് കെ.എല്‍.രാഹുല്‍. സുനില്‍ ഷെട്ടിയുടെ കുടുംബവുമായുള്ള ബന്ധത്തെ താന്‍ ഏറെ വിലമതിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് സുനില്‍ ഷെട്ടി. ക്രിക്കറ്റിനെക്കുറിച്ചുള്ള സംസാരവേളയില്‍ ഇരുവരും തമ്മില്‍ സംഭാഷണങ്ങളും തര്‍ക്കങ്ങളും പതിവാണെന്നും വിവേകത്തോടെ സംസാരിക്കുന്ന അദ്ദേഹത്തെ താന്‍ ഏറെ ബഹുമാനിക്കുന്നതായും രാഹുല്‍ പറയുന്നു.സുനില്‍ ഷെട്ടിയും കെ.എല്‍.രാഹുലും കര്‍ണ്ണാടക സ്വദേശികളായതിനാല്‍ത്തന്നെ വിവാഹം സൗത്ത് ഇന്ത്യന്‍ രീതിയിലായിരിക്കുമെന്നാണ് നിഗമനം. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇരുവീട്ടുകാരും തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വിക്കി കൗശാല്‍-കത്രീന കൈഫ്, രണ്‍ബീര്‍-ആലിയ വിവാഹത്തിനു ശേഷം ബോളിവുഡ് ഉറ്റു നോക്കുന്ന മറ്റൊരു താരവിവാഹമായിരിക്കും അതിയ ഷെട്ടി-കെ.എല്‍.രാഹുല്‍ വിവാഹം.

Advertisement

ഫോട്ടോഷൂട്ട്

കൃഷ്ണ വേഷത്തില്‍ അനുശ്രീ…

Published

on

എല്ലാ സംസാരസമസ്യകള്‍ക്കും ഒരു മുളന്തണ്ടുകൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണന്റെ, ആലിലക്കണ്ണന്റെ പൊന്‍പിറന്നാള്‍ വീണ്ടും ആഗതമാകുന്നു.സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും.ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി.ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്.ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തി ദിനം 2022 ആഗസ്റ്റ് 18-ാം തീയതി വ്യാഴാഴ്ചയാണ്.എന്നാൽസോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അനുശ്രീ വളരെ വ്യത്യസ്താമായ രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെക്കാറുള്ളത്. എന്നാൽ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുള്ള താരത്തിന്റെ കൃഷ്ണ വേഷത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.ചിത്രങ്ങൾ പങ്കു വെച്ചതിനോടൊപ്പം തന്നെ അനുശ്രീ അതിനു അടിക്കുറുപ്പും നൽകിയിരുന്നു.ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ.അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാൻ്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ.എന്ന് മലയാളത്തിലും ഹിന്ദി ഭാഷയിലും കുറിച്ചിരുന്നു.എന്തായാലും കൃഷ്ണന്റെ ചിത്രങ്ങൾക്ക് ആരാധകർ ആശംസകൾ അറിയിച്ചിരുന്നു.

Continue Reading

Latest News

Trending