നടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹ ഫോട്ടോകളും വിവിഹത്തിനെത്തിയ താരങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ വെെറലാണ്. സം​ഗീത സംവിധായകൻ എ.ആർ റഹ്മാനായിരുന്നു. വിവാഹ വേദിയിലെ പ്രധാന ആകർഷണം.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വിവാഹ ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തിന് എത്തിയ താര സുന്ദരി മാരുടെ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത് നടി ലിസിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവെച്ചത്. വെ‍‍ഡ്ഡിങ്ങ് എന്ന കാപ്യഷനോടായാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

 

രേവതി ശോഭന, ലിസി, സുഹാസിനി, പാർവ്വതി, മേനക ,അംബിക, നദിയ മൊയ്തു അടക്കമുള്ള താരങ്ങളെ ചിത്രത്തിൽ കാണാം. ചെന്നെെയിലെ ഹോട്ടൽ ലീലാ പാലസിൽ വെച്ചായിരുന്നു വിവാഹം. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് റുഷ്ദയുടെ ഭർത്താവ്. അലീഷ എന്നൊരു മകൾ കൂടിയുണ്ട് റഹ്മാന്.