ഒരുകാലത്തു മലയാളത്തിലെ യുവതീ യുവാക്കളുടെ ഹരമായായിരുന്നു നടൻ റഹ്മാൻ. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. അക്കാലത്തു റഹ്മാൻ ട്രെൻഡുകൾ വളരെ സജീവമരുന്നു.
റഹ്മാന്റെ കുടുംബത്തിലെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീട്ടിലെ വളർത്തുപൂച്ചയുടെ ജന്മദിനം ആഘോഷിച്ച വിശേഷം പങ്കിടുകയാണ് റഹ്മാൻ. “ഇന്ന് സുഷിയുടെ ഒന്നാം ജന്മദിനം. ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നവൻ. പൂച്ചയെന്നതിനേക്കാൾ ഒരു നായക്കുട്ടിയെ പോലെയാണവൻ. എന്റെ വിളികളോട് അവൻ പ്രതികരിക്കുന്നു.” എന്നാണ് റഹ്മാന്റെ പോസ്റ്റ്. റഹ്മാനൊപ്പം ഭാര്യ മെഹ്റുവും മക്കളായ റുഷ്ദയും അലീഷയും ചിത്രത്തിലുണ്ട്.
