കുഞ്ഞതിഥിയെ ആരാധകർക് മുൻപിൽ പരിചയ പെടുത്തിയപ്പോൾ അച്ഛനെക്കാൾ യങ് മുത്തച്ഛൻ തന്നെ ആണെന്നാണ് എല്ലാരും പറയുന്നത്. സിനിമ മേഖലകളിൽ എന്നപോലെതന്നെ സോഷ്യൽ മീഡിയയിലും വളരെ ആക്ടീവ് ആണ് റഹ്മാൻ

.ഇപ്പോഴിത തന്റെ പേരക്കുട്ടിയോടൊപ്പം ഉള്ള പുതു ചിത്രമാണ് റഹ്മാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.താരത്തിന്റെ ഭാര്യയുടെ പേരാണ് മെഹറുനിസ . 1992 ലാണ് ഇവർ വിവാഹിതരാവുന്നത് . രണ്ട് പെൺ മക്കളാണ് ഇവർക്ക് ഉള്ളത്. റുഷ്ദയും അലീഷയും.

ഇതിൽ റുഷ്ദയുടെ മകൻ അയാൻ റഹ്മാൻ നവാബിനൊപ്പമുള്ള പെരുന്നാൾ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പേരക്കുട്ടിയെ മടിയിൽ ഇരുത്തി കൊണ്ട് പുഞ്ചിരിയോടെ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.2021 ഡിസംബർ മാസത്തിലായിരുന്നു റഹ്മാന്റെ മകൾ റുഷ്‌ദയുടെ വിവാഹം.പോയ വർഷം ഓഗസ്റ്റിൽ റുഷ്‌ദ തനിക്കൊരു കുഞ്ഞ് പിറന്ന വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. അൽത്താഫ് നവാബ് ആണ് റുഷ്‌ദയുടെ ഭർത്താവ്.