നടനും നൃത്തസംവിധായകനുമായ രാഘവ ലോറൻസ് തന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഘവ ലോറൻസ് തന്‌റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് പുതിയ മേക്കോവറിലെത്തുന്നത്.

2005ൽ രജനീകാന്ത് നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിനായാണ് പുതിയ മേക്കോവർ.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം തന്റെ ചാരിറ്റബിൾ ട്രസ്റ്റിനെക്കുറിച്ചുള്ള കുറിപ്പും താരം പങ്കുവെക്കുന്നണ്ട്.

ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചന്ദ്രമുഖിയിൽ രജനീകാന്തിനെ കൂടാതെ പ്രഭുവും നയൻ താരയും ജ്യോതികയുമായിരുന്നു മറ്റ് അഭിനേതാക്കൾ