മലയാള സിനിമയിൽ സഹനടിയായും നായികയായും എല്ലാം തിളങ്ങിയ താരമാണ് രചന നാരായണൻകുട്ടി. സിനിമയിലേക്കുള്ള കടന്നുവരവിന്‌ മുൻപ് താരം മഴവിൽ മനോരമയിലെ മറിമായം എന്ന കോമഡി റിയാലിറ്റി ഷോയിലൂടെ ജനസ്രദ്ധ നേടിയെടുത്തിരുന്നു. ഈ റിയാലിറ്റി ഷോയിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെച്ച താരം പിന്നീട് മലയാള സിനിമയിലേക്ക് കടക്കുകയായിരുന്നു.

തീർത്ഥാടനം എന്ന സിനിയിൽമയിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്ന താരം പിന്നീട് ഒട്ടനവധി സിനിമയുടെ ഭാഗമായി. എന്നാൽ ഈ സിനിമയിലെല്ലാം ചെറിയ വേഷങ്ങൾ അവതരിപ്പിച്ചെങ്കിലും സിനിമ പ്രമികൾക്കിടയിൽ ശ്രെദ്ധ നേടാൻ സാധിച്ചിരുന്നില്ല. പിന്നീട്‌ ജയറാം നയിക്കാനായി എത്തിയ ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ സിനിമ ആരാധകർക്കിടയിൽ താരം അറിയപ്പെടാൻ തുടങ്ങി.

അഭിനയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് താരം റേഡിയോ ജോക്കി ആയി പ്രവർത്തിച്ചു വരുകയായിരുന്നു. ഇതിനിടയിലായിരുന്നു റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. രചനയുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കം തന്നെയായിരുന്നു മറിമായം റിയാലിറ്റി ഷോ. ഇതിനിടയിൽ സീരിയൽ മേഖലയിലും താരം അഭിനയിക്കുകയുണ്ടായി ഇപ്പോൾ രജനക്ക് സമൂഹ മാധ്യമങ്ങളിലും മറ്റുമായി ലക്ഷക്കണക്കിന് പേരാണ് ആരധകരായി ഉള്ളത്. ഒരു നടി എന്നതിന് അപ്പുറം ഒരു നൃത്തകി കൂടിയാണ് രജന നാരായണൻകുട്ടി.

നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെ താരം ഡാൻസ് ചെയ്തും പ്രേക്ഷകരെ ഞെട്ടിച്ചട്ടുണ്ട്. ഇതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം കുടുംബാംഗങ്ങൾ ഉറപ്പിച്ച വിവാഹമായിരുന്നു താരത്തിന്റേത്. ആലപ്പുഴ സ്വതേഷി ആയ അരുൺ എന്ന വ്യക്തിയാണ് താരത്തെ വിവാഹം ചെയ്തത്. എന്നാൽ ഇരുവരും ഒരുമിച്ച് ജീവിച്ചത് കേവലം 19 ദിവസത്തോളം ആയിരുന്നു. വിവാഹ ശേഷമാണ് വീട്ടുകാർ തനിക്കായി കണ്ടെത്തിയ വരനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം തന്നെ തെറ്റാണ് എന്ന് തിരിച്ചറിയുന്നത് എന്നും താരം വ്യക്തമാക്കി.

പിന്നീട് ഇരുവരും തമ്മിൽ 2012 നിയമപരമായി വേര്പിരിയുകയും ചെയ്തു. വിവാഹ മോചന കേസ് കോടതിയിൽ എത്തിയപ്പോൾ അരുൺ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന് താരം വെളുപ്പെടുത്തിയത്. ഇതോട് കൂടി ഇരുവർക്കും വിവാഹ മോചനം നൽകുകയായിരുന്നു. എന്നാൽ വിവാഹ മോചനത്തെക്കുറിച്ചുള്ള വാർത്തകൾ ഒന്നും തന്നെ താരം പ്രേക്ഷകരുമായി ഇതുവരെ പങ്ക് വെച്ചിട്ടില്ല.
buy project professional 2016