തൃഷ നായികയായി എത്തുന്ന  ചിത്രമാണ് ‘രാങ്കി’. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്‍തത്. വളരെ മികച്ച രീതിയിൽ ഉള്ള  പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്’.എന്നാൽ ഇപ്പോൾ  അനശ്വര രാജനും അഭിനയിച്ചിരിക്കുന്ന ചിത്രമായ ‘രാങ്കി’യുടെ ഒടിടിറിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

നെറ്റ്ഫ്ലിക്സില്‍ ജനുവരി 29 മുതലാണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിക്രം , ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായിട്ട് ഉണ്ട്.