പ്രസിദ്ധ റേഡിയോ ജോക്കി രചന അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്. 39 വയസായിരുന്നു. ബാംഗ്ലൂർ ജെ പി നഗറിലുള്ള വസ്സതിയിൽ വെച്ച് നെഞ്ച് വേദനയെ തുടർന്ന് രചനയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിങ്ങളെ എന്നും സ്‌നേഹത്തോടു ഓർമിക്കും കുടുംബത്തിന് എന്റെ ആഗതമായ അനുശോചനം അറിയിക്കുന്നു , ഓ൦ ശാന്തി എന്നാണ് നടൻ രഷിത് ഷെട്ടി ട്വീറ്റ് ചെയ്യ്തിരിക്കുന്നതു .റേഡിയോയിലൂടെയാണ് രചന ശ്രദ്ധേയയായത്. 2013ൽ രക്ഷിത് ഷെട്ടിയെ നായകനാക്കി സിമ്പിൾ ആഗി ഒന്ദ് ലവ് സ്റ്റോറി എന്ന കന്നഡ സിനിമയിലും രചന പ്രത്യക്ഷപ്പെട്ടിരുന്നു.

നിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ രചന. അവൾ ബെംഗളൂരുവിലെ ഏറ്റവും മികച്ച റേഡിയോ ജോക്കിയായിരുന്നു. ഈ ചെറുപ്രായത്തിൽ ഹൃദയാഘാതംഎന്താണ് സംഭവിക്കുന്നത്. രചനയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് ആർജെ പ്രദീപ് കുറിച്ചതിങ്ങനെ.രചനയുടെ മരണം ഒന്നടങ്കം കന്നഡ വിനോദ വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണ്

ക ഴിഞ്ഞ വർഷം കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറും ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് 46 വയസ്സായിരുന്നു പ്രായം.ചെറു പ്രായത്തിൽ തന്നെ  ഇങ്ങനെ ഒരു മരണം എന്നാണ് രചനയുടെ സുഹൃത്തുക്കൾ.