കാലത്തിനു അതീതമായ സിനിമകൾ എന്ന് പത്മരാജൻ സിനിമകളുട വിശേഷണം. അദ്ദേഹത്തിന്റെ തൂവാനത്തുമ്പികൾ യെന്ന ചിത്രം സമൂഹ മാദ്യമങ്ങളിൽ എന്നും ചർച്ച ചെയ്യുന്നതാണ്. ആ ചിത്രത്തിൽ ജയകൃഷ്ണും, ക്ളാര് യും , രാധയും കൂടാതെ മറ്റൊരു കഥാപാത്രമായ ജയകൃഷ്ണന്റെ സഹോദരി മാലിനി. സുലക്ഷണ എന്ന ആന്ധ്രാക്കാരി ആണ് മാലിനി ആയി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ശ്രീദേവി എന്നായിരുന്നു നടിയുടെ യഥാര്‍ത്ഥ പേര്തന്റെ രണ്ടാമത്തെ വയസ്സില്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടി ബാല താരമായി നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചു. കാവ്യതലൈവി എന്ന തന്റെ ആദ്യ സിനിമ തന്നെ നടിക്ക് നിരവധി അവസരങ്ങള്‍ കിട്ടാനിടയാക്കി.


മലയാളത്തില്‍ തുലാഭാരമെന്ന സിനിമയിലും ബാലതാരമായി നടി എത്തിയിരുന്നു. ആ കാലത്തെ ഒരു വിജയ് സിനിമയായിരുന്ന തുലാഭാരം. വളരെ കുറച്ച സിനിമകൾ മാത്രമേ താരം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവ എല്ലാം വളരെ ശ്രെധ പുലര്തിയിരുന്നു ചിത്രങ്ങൾ ആയിരുന്നു. പത്മരാജന്റെ തന്നെ രണ്ട് സിനിമകളില്‍ നടി മികച്ച വേഷങ്ങളില്‍ എത്തിയിരുന്നു. മൂന്നാംപക്കം എന്ന സിനിമയില്‍ സുകുമാരന്റെ മേനോന്‍ കഥാപാത്രത്തിന്റെ ഭാര്യ വേഷത്തില്‍ എത്തിയത് സുലക്ഷണയായിരുന്നു.പിന്നിട് ഞാൻ ഗാനഗന്ധർവൻ, ഭൈമി , ഈ തണുത്ത വെളുപ്പാൻ കാലത്തു. ചെപ്പ്, പ്രത്യേകം ശ്രദ്ധിക്കുക, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ മറ്റു മലയാള ചിത്രങ്ങള്‍.


ചെപ്പിലെ ലക്ഷ്മി എന്ന കഥാപാത്രം വളരെയധികം സ്രെധിക്കപെട്ട സിനിമയായിരുന്നു. ചെപ്പ്, പ്രത്യേകം ശ്രദ്ധിക്കുക, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ അവസാന മലയാള ചിത്രങ്ങള്‍.സംഗീത സംവിധായകൻ എം എസ് വിശ്വനാഥന്റെ മകന്‍ ഗോപാലകൃഷ്ണനെ ആണ് നടി വിവാഹം കഴിച്ചിരിക്കുന്നത് .