മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘പോക്കിരി രാജ’ക്ക്  ശേഷം വൈശാഖ്, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ‘ഖലീഫ’ , ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടു.  ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ പ്രതികാര൦ സുവർണ്ണ ലിപികളിൽ എഴുതപ്പെടുമെന്നാണ്. അപ്പോൾ തന്നെ ചിത്രം ഒരു പ്രതികാരത്തിന്റെ കഥ പറയുന്നതായിരിക്കും എന്ന് തന്നെ മനസിലാക്കാം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ദുബായി പശ്ചാത്തല ത്തിലാണ് കാണിക്കുന്നത്.

ചിത്രത്തിൽ സ്വർണ്ണം ഒളിച്ചിറങ്ങന്ന കയ്യ് കൊണ്ട് മുഖം പകുതി മറച്ചിരിക്കുന്ന പൃഥിയുടെ മുഖം കാണിക്കുന്നത്. ചിത്രത്തിന്റെ പേര് ഖലീഫ എന്നാണെങ്കിലും അതിൽ റൂളർ എന്ന എഴുതിയിരിക്കുന്നതും കാണാ൦. ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യോഡ്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
കൈതി, മാസ്റ്റർ, ദസ്ര തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ സിനിമകൾക്കായി സഹകരിച്ചിട്ടുള്ള സത്യൻ സൂര്യയാണ് ഛായാഗ്രഹണം. ജിത്തു ജോസഫ് തിരകഥ എഴുതിയ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം ആയിരുന്നു കടുവ. ഇനിയും അതുപോലെ പ്രതിപ്രകാരത്തിന്റെ ഒരു കഥ പറയുന്ന ചിത്രം കൂടിയാണ് ഖലീഫ. ചിത്രത്തിന് സംഗീതം