ഓണത്തിന് പ്രേക്ഷകരെ നിരാശരാക്കികൊണ്ട് പൃഥ്വിരാജ്, നയൻതാരയും അഭിനയിച്ച ‘ഗോൾഡ്’  റിലീസ് തീയതി നീട്ടി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത ഗോൾഡ് ഇനിയും ഓണം കഴിഞ്ഞു മാത്രെമേ റിലീസ് ചെയ്യുകയുള്ളൂ, ഓണത്തിന്റെ അന്ന് ചിത്രം റിലീസ് ചെയ്യുമെന്നും അല്ഫോൻസ് മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഈ ചിത്രം ഓണം കഴിഞ്ഞു  റിലീസ് ആകുകയുള്ളൂ എന്നും അൽഫോൻസ് തന്നെയാണ് ഇപ്പോൾ പറയുന്നത്.  ചിത്രം റിലീസ് വൈകുന്നതിന്റെ കാരണം പറയുകയാണ് അൽഫോൻസ് പുത്രൻ.


സോഷ്യൽ മീഡിയ വഴിയാണ് അൽഫോൻസ് ഈ  വിവരം പുറത്തു വിട്ടത്, ഞങ്ങളുടെ ജോലി ഇതുവരെയും  കഴിഞ്ഞില്ല,അതിനാൽ ആണ് ഗോൾഡ് റിലീസ് തീയതി നീട്ടാൻ കാരണം. ഈ കാലതാമസത്തിനു ക്ഷമ ചോദിക്കുന്നു അൽഫോൻസ് പറയുന്നു.കാലതാമസം ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ സൃഷ്ടിയിലൂടെത്തന്നെ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അൽഫോൻസ് കുറിച്ച്. ഗോൾഡ് ഓണത്തിനില്ല,നിങ്ങളെ പോലെ കാണാൻ ഞാനും ആഗ്രഹിച്ചിരുന്ന സിനിമ ആയിരുന്നു. ചില സാങ്കേതിക കാരണങ്ങൾ  കൊണ്ട് ചിത്രം ഓണം കഴിഞ്ഞു ഒരാഴ്ച  കഴിഞ്ഞു മാത്രമേ റിലീസ് ചെയ്യാൻ കഴിയൂ.
അതിന്റെ പൂർണ പെർഫെക്ഷനോട് കൂടി  നിങ്ങളുടെ മുന്നിൽ എത്തിക്കും അതിനു വേണ്ടിയാണു ഇത്രയും വൈകിച്ചത്, ഓണാഘോഷമെല്ലാം കഴിഞ്ഞു പൈസ മുഴുവൻ തീർക്കേണ്ട  ഗോൾഡ് കാണാനായി  മാറ്റി വെക്കുക അപ്പോൾ എല്ലാം പറഞ്ഞതുപോലെ ഇങ്ങനെയാണ് അൽഫോൻസ് സോഷ്യൽ മീഡിയിൽ കുറിച്ചത്. പൃഥ്വിരാജ്, നയൻ‌താര, അജ്മൽ അമീർ, ലാലു അലക്സ്, ജഗദീഷ്, സുധീഷ്, പ്രേംകുമാർ, ബാബുരാജ്, ഇടവേള ബാബു, ഷമി തിലകൻ,ശാന്തി കൃഷ്ണ അങ്ങനെ നിരവധി താരനിരകൾ ഒത്തുകൂടിയ ചിതമാണ് ഗോൾഡ്.