ഏതു ചിത്രത്തിലും ഒരു കഥാപാത്രമാകാൻ ആ ചിത്രം അവരെ അർഹിക്കുന്നുണ്ടെങ്കിൽ മോഹൻലാലും, മമ്മൂട്ടിയും അതിനൊരുക്കവും ആണ് നടൻ പൃഥ്വിരാജ് പറയുന്നു, ബ്രോ ഡാഡി  സിനിമയിൽ കഥ മോഹൻലാലിനോട് പറഞ്ഞപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ. സൂ൦ വഴിയാണ് താൻ അദ്ദേഹത്തോനോട് ബ്രോഡാഡിയുടെ കഥ പറഞ്ഞത്. അതിൽ തന്റെ അച്ഛനായി അഭിനയിക്കണം എന്നുംഅതിൽ വല്ല കുഴപ്പമുണ്ടോ  എന്ന് ചോദിച്ചപ്പോൾ അതിനെന്താണ്  മോനെ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

പൃഥ്വിരാജ് പറയുന്നു. ഇതുപോലെ തന്നെയാണ് ലൂസിഫറിലെ കഥ പറഞ്ഞപോളും ലാലേട്ടൻ ചോദിക്കുക ഉണ്ടായി ഈ സ്റ്റീഫൻ എന്ന കഥാപാത്രം ഒരുപാടു സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി കൊണ്ട് നടക്കുന്ന ഒരു കഥാപത്രമാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. ശരിക്കും ആ കഥാപാത്രം അദ്ദേഹം മനസിലാക്കിയാണ് ചെയ്യ്തത് പൃഥ്വിരാജ് പറയുന്നു. അതിലെ കഥാപാത്രമായ സ്റ്റീഫൻ ഹീറോയിസം ഉണ്ടെങ്കിലും ഉള്ളിൽ നിരവധി ദുഃഖങ്ങൾ ഒളിപ്പിച്ചാണ് സ്റ്റീഫൻ നടകുന്നത് അത്രയധികം ആ കഥാപാത്രത്തെ പഠിച്ചിട്ടാണ്‌  മോഹനലാൽ ആ കഥാപാത്രം ചെയ്യ്തത് പൃഥ്വിരാജ് പറഞ്ഞു.

ഈശ്വരൻ അനുഗ്രഹിച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം, വ്യക്തിപരമായ നല്ലൊരു അടുപ്പം ഞാനും അദേഹവുമായിട്ടുണ്ട് പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തോട് ഒരു വില്ലൻ കഥാപാത്രം ചെയ്യുമോ എന്ന് ചോദിച്ചാലും  അദ്ദേഹം പറയും ഓക്കേ ആണെന്ന്. അദ്ദേഹത്തെ പോലെ ഒരു വില്ലൻ കഥാപത്രം ഉണ്ടായാൽ പിന്നെ നായകന്റെ അവസ്ഥ വളരെ മോശം ആയിരിക്കും പൃഥ്വിരാജ് പറഞ്ഞു.