മലയാളിപ്രേക്ഷകരുടെ ഇഷ്ടതാര കുടുംബം ആണ് നടൻ സുകുമാരന്റെ. ഇപ്പോൾ  ചേട്ടൻ ഇന്ദ്രജിത് നടനായി  സിനിമയിൽ തിളങ്ങുമ്പോൾ അനിയൻ പൃഥ്വിരാജ് സംവിധായകനായും, നിർമ്മാതാവായും, നടനായും തിളങ്ങുകയാണ്.പൃഥ്വിയേക്കാൾ  എല്ലാ കാര്യങ്ങളിലും തികച്ചും വത്യസ്ഥനാണ് ഇന്ദ്രജിത്. സോഷ്യൽമീഡിയിൽ എല്ലാകാര്യങ്ങളിലും പൃഥ്വി പ്രതികരിക്കാറുണ്ടെങ്കിലും താൻ ഇതുവരെയും ഒന്നിലും പ്രതികരിച്ചിട്ടില്ല അതിനു ഒരു കാരണം ഉണ്ട് ഇന്ദ്രജിത് പറയുന്നു. ഒരു അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം പറയുന്നത്.

അഭിമുഖ്ത്തിൽ അവതാരകൻ ഇന്ദ്രജിത്തിനോട് സോഷ്യൽ മീഡിയിൽ ഇതുവരെയും പ്രതികരിച്ചു കണ്ടില്ല എന്തുപറ്റി എന്ന ചോദ്യത്തിനാണ് ഇന്ദ്രജിത് മറുപടി പറഞ്ഞത്, എനിക്ക് എല്ലാ കാര്യങ്ങളിലും അങ്ങനെ പ്രതികരിക്കാൻ തോന്നിയിട്ടില്ല, ഞാൻ തീരെ പ്രതികരിക്കാതിരുന്നിട്ടില്ല എന്റെ പരിധിയിൽ നിന്നും പ്രതികരിച്ചിട്ടുണ്ട്, പിന്നെ ഞാൻ അങ്ങനെ സോഷ്യൽ മീഡിയിൽ ഫുൾടൈം ആക്റ്റീവല്ല. ചിലതു ഞാൻ പ്രതികരിച്ചതിന് ശേഷം ഞാൻ എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്യാറുണ്ട് ഇന്ദ്രജിത് [പറഞ്ഞു. പൃഥ്വിരാജിനെ നേരില് കാണുമ്പൊൾ നിങ്ങൾ തമ്മിൽ എങ്ങനെയാണ് അവതാരകൻ ചോദിച്ചു.

അതിനു താരം പറഞ്ഞത് ഞങ്ങൾ നേരില് കണ്ടാൽ ഒന്നും സംസാരിക്കാറില്ല, പരസ്പരം നോക്കിയിരിക്കും. എന്നാൽ അപൂർവമായി മാത്രമേ നേരിൽ ഞങൾ കാണാറുള്ളു, അധവാ നേരിൽ കണ്ടാൽ ഞങൾ സിനിമയെ കുറിച്ചും ഒന്നും പറയാറില്ല, കൂടുതലും പേർസണൽ കാര്യങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. അതുപോലെ മകളുടെ സിനിമ കാര്യങ്ങൾ അവൾക്കു അഭിനയിക്കണമെങ്കിൽ അഭിനയിക്കാം അല്ലെങ്കിൽ വേണ്ടാന്ന് വെക്കാം അത് അവളുടെ ഇഷ്ട്ടം ഇന്ദ്രജിത് പറഞ്ഞു.