മലയാളത്തിലെ രണ്ടു യുവനടന്മാർ തന്നെയാണ് ആസിഫ് അലിയും, പൃഥ്വിരാജ് സുകുമാരനും. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന ചിത്രം ‘കാപ്പ’ യുടെ പൂജ കഴിഞ്ഞ ദിവസം പാളയം വി ജെ ടി  ഹാളിൽ നടന്നു. ചിത്രത്തിന്റെ സ്വിച് ഓൺ കർമ്മം നടത്തിയത് എസ്‌ എൻ  സ്വാമിയാണ്. ഫസ്റ്റ് ക്ലാപ്പ് നടൻ ജഗദീഷ് നിർവഹിച്ചു. അതും ആക്‌ഷൻ ചിത്രങ്ങളുടെ സംവിധായകൻ ഷാജി കൈലാസ് ആണ് ‘കാപ്പ’യും  സംവിധാനം ചെയ്യുന്നതും. എന്നാൽ പൃഥ്വിരാജ്, ഷാജികൈലാസ് ‘കടുവ’ക്ക് ശേഷമുള്ള അടുത്ത ചിത്രം ആണ് ‘കാപ്പ’.

വൻ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം തിരുവനന്ത നഗരത്തിലെ ഒരു അദ്ര്ശ്യ അധോലോത്തിന്റെ കഥ പറയുന്ന ജി ആർ ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ യുടെ സാരാംശം . അതുകൊണ്ടു ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നേയാണ്. ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രം കൊട്ട മധു എന്ന പേരിലാണ് അറിയപ്പെടുന്നത്. വലിയ ഒരു ഇടവേളക്കു ശേഷമാണ് പൃഥ്വിരാജ് തന്റെ ജന്മ നാടായ തലസ്ഥാന നഗരയിലേക്കു ഈ ചിത്രത്തിന് വേണ്ടി എത്തുന്നതും.

പൃഥ്വിരാജ് , ആസിഫ് അലി, എ കെ സാജൻ, വ്യാസൻ, ജിനു ഏബ്രഹാം എന്നിവരും  ചിത്രത്തിന്റെ പൂജാവേളയിൽ പങ്കെടുത്തിരുന്നു. 60  ദിവസം ആണ് ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നൽകിയിരിക്കുന്നുത്. ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരും എത്തുന്നുണ്ട് താരം അടുത്ത ആഴ്ച്ചയിൽ ജോയിന്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. അന്നാ ബെൻ, ഇന്ദ്രൻസ്, നന്ദു, ജഗദീഷ് യെന്നി അറുപതോളം നടിനടന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.