ഹോം ഗാര്‍ഡ് റോഡില്‍ കിടക്കുന്നതും ഈ സമയം മറ്റൊരു പോലീസുകാരൻ വന്ന് എണീറ്റ് പോകാൻ ആവശ്യപ്പെടുന്നതും അയാളെ തൊഴിക്കുന്നതും വീഡിയോയില്‍ കാണാം.സഹപ്രവര്‍ത്തകര്‍ക്കെതിരേ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് റോഡില്‍ കിടന്ന് പ്രതിഷേധിച്ച് ഒരു ഹോം ഗാര്‍ഡിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.പഞ്ചാബിലെ ജലന്ധറില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. താൻ പിടിച്ച കള്ളന്മാരെ കൈക്കൂലി വാങ്ങിയ ശേഷം സ്റ്റേഷനിലുള്ളവര്‍ വിട്ടയക്കുന്നു എന്ന് ആരോപിച്ചാണ് ഹോം ഗാര്‍ഡ് ഇത്തരമൊരു പ്രതിഷേധം നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
ജലന്ധറിലെ ഭോഗ്പുര്‍ മേഖലയില്‍ പഠാൻകോട്ട് ഹൈവേയിലാണ് സംഭവം നടന്നത്. ഹോം ഗാര്‍ഡ് റോഡില്‍ കിടക്കുന്നതും ഈ സമയം മറ്റൊരു പോലീസുകാരൻ വന്ന് എണീറ്റ് പോകാൻ ആവശ്യപ്പെടുന്നതും അയാളെ തൊഴിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഹോംഗാര്‍ഡിന്റെ ആരോപണത്തില്‍ വാസ്തവമില്ലെന്നും തൊഴിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. പ്രതിഷേധിച്ച ഹോം ഗാര്‍ഡ്, കയര്‍ റോഡിന് കുറുകെ കെട്ടി വാഹനങ്ങള്‍ പോകുന്നത് തടയുന്നതും വീഡിയോയിലുണ്ട്.കഴിഞ്ഞദിവസം ഹോംഗാര്‍ഡ് ഒരാളെ അറസ്റ്റ് ചെയ്യുകയും ഭോഗ്പുര്‍ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് പിറ്റേന്ന് സ്റ്റേഷനിലെത്തി അയാളെ കുറിച്ച് ആരാഞ്ഞപ്പോള്‍, സഹപ്രവര്‍ത്തകര്‍ അവ്യക്തമായ മറുപടികള്‍ നല്‍കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഹോം ഗാര്‍ഡ് പ്രതിഷേധത്തിന് മുതിര്‍ന്നത്. അതേസമയം, ഒരു വഴക്കുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ ഹോം ഗാര്‍ഡ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നെന്ന് ഭോഗ്പുര്‍ പോലീസ് സ്റ്റേഷൻ ഇൻ ചാര്‍ജ് സുഖ്ജിത് സിങ് പറഞ്ഞു. യുവാവിന് ജാമ്യം
ലഭിക്കുകയും ചെയ്തു. അതിനു ശേഷം അയാളെ വിട്ടയയ്ക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.