ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സിനിമാതാരങ്ങൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.  ആർത്തവ സമയത്ത് ഏറെനേരമുള്ള ഷൂട്ടിം​ഗുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് പ്രമുഖ നടിമാർ അടക്കം തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇത്തരത്തിൽ തുറന്നു പറഞ്ഞ ചില നടിമാരുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്, നടി എന്നതിൽ ഉപരിയായി നർത്തകി കൂടിയാണ് സായ് പല്ലവി, ആർത്തവ വേദന അനുഭവിക്കുന്ന സമയത്തും താൻ  ​ഗാന രം​ഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, പിരീഡ്സ് സമയത്ത് ഡാൻസ് ചെയ്യുന്നത് വളരെ അൺകംഫർട്ടബിളാണ്.

നിരവധി സിനിമകളിൽ പിരീഡ്സുള്ള സമയത്ത് ഞാൻ ഡാൻസ് ചെയ്തിട്ടുണ്ട്. നെ​ഗറ്റീവായ സാഹചര്യങ്ങൾ ഒഴിവാക്കി നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ടു,ശ്യാം സിം​ഗ റോയിയിലെ സായ് പല്ലവിയുടെ ക്ലാസിക്കൽ ഡാൻസ് വൻ ജനപ്രീതിയാണ് നേടിയത്. ആർത്തവ സമയത്ത് ഡാൻസ് ചെയ്തതിനെക്കുറിച്ച് നടി ശ്രുതി ഹാസനും നേരത്തെ സംസാരിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ നന്നായി പെർഫോം ചെയ്യാൻ പറ്റില്ല. ഒരിടത്തിരുന്ന് ചൂടുള്ള എന്തെങ്കിലും കഴിക്കാനാണ് തോന്നുക. പക്ഷെ അതെപ്പോഴും നടക്കണമെന്നില്ല.

പിരീഡ്സ് സമയത്ത് ഡാൻസ് ചെയ്യാനും ആക്ഷൻ രം​ഗങ്ങളിൽ അഭിനയിക്കാനും ബുദ്ധിമുട്ടായിരിക്കു൦ , അതുപോലെ നടി രാധിക അപ്തേ നേരത്തെ പറയുന്നത്. ആർത്തവം ഒരു പ്രശ്നമായി ഞാൻ കാണുന്നില്ല. എനിക്ക് ബഹുമാനം തോന്നുന്നു. ആ സമയത്ത് ഞാൻ ഷൂട്ട് ചെയ്യില്ല. ഇതിലൂടെ എനിക്ക് മറ്റുള്ളവർക്ക് പ്രചോദനമാകാൻ കഴിയും