Connect with us

സിനിമ വാർത്തകൾ

പ്രണവിനോടുള്ള ഇഷ്ട്ടം തുറന്നുപറയാൻ കഴിയില്ല; ആ വേദന വക വെക്കാതെ ഞാൻ ചാടി എഴുനേറ്റു!നടി കൃതിക

Published

on

മലയാളസിനിമയുടെ യുവ നടന്മാരിൽ ഒരാളാണ് പ്രണവ്മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ഹൃദയം സിനിമയിലെ നായകൻ പ്രണവ് മോഹൻലാലും, നായിക കല്യാണി പ്രിയദർശൻ ആയിരുന്നഈ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകരണം കൂടിയാണ് ലഭിച്ചത്. ഇപ്പോളും വിജയകരമായി തുടരുന്ന ഈ ചിത്രം പ്രണവ് മോഹൻലാലിൻറെ കരിയറിലെ മികച്ച ചിത്രം ആണെന്നാണ് പറയപെടുന്നതു. പ്രണവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ നടിമാരും സജീവമായിരുന്നു.ഈ അടുത്തിടെ പ്രണവിനോടെ ഗായത്രി സുരേഷ് തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞത് വലിയ വാർത്തയായി വന്നിരുന്നു. ഇപ്പോൾ മറ്റൊരു താരം കൂടി തന്റെ ഇഷ്ട്ടം പ്രണവിനോട് തുറന്നു പറഞ്ഞു രംഗത്തെ എത്തിയിരിക്കുകയാണ് .


പ്രണവിന്റെ ആദ്യ ചിത്രമായ ആദിയിൽ പ്രണവിന്റെ അരങ്ങേറ്റം സിനിമയായ ആദിയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് നടി കൃതിക ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നടി സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു കൃതിക.ചില നടന്മാരെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ആണ് കൃതിക പറഞ്ഞത് പ്രണവിന്റെ ആദ്യ ചിത്രമായ ആദ്യയിൽ വെച്ചാണ് പ്രണവേട്ടനെ ഫസ്റ്റ്ടൈം കാണുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്‌സ് ഓ പ്പറേഷന്‍ കഴിഞ്ഞ് ബോധമില്ലാതെ കിടക്കുകയാണ്.

അപ്പോൾ എന്റെ ചേച്ചി വന്നു എന്നോട് പറഞ്ഞു പ്രണവ് നിന്നെ കാണാൻ വന്നു. ഞാൻ ചാടി എഴുനേറ്റു ആ വേദനപോലും എനിക്ക് ഒന്നുമല്ലായിരുന്നു അത്രയും വലിയ ഇഷ്ടമാണ് പ്രണവ് ചേട്ടനോട് എന്നും കൃതിക പറയുന്നു. പക്ഷെ എനിക്ക് ഇത്രയും ഇഷ്ടമുള്ള കാര്യം പുള്ളിയുടെ അടുത്ത് ഇതുവരെ പറഞ്ഞിട്ടില്ലെന്നും നടി സൂചിപ്പിച്ചു.


ഹൃദയം സിനിമ കണ്ട എല്ലാവരും പറയുന്നത് നല്ല താരജോഡികൾ ആണ് പ്രണവും, കല്യാണിയും.ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം ആണ് ഹൃദയം. മരക്കാർ സിനിമയിൽ ഒരു ചെറിയ രംഗത്തിൽ ഇരുവരും ഒന്നിച്ചിരുന്നു. ഹൃദയം സിനിമയുടെ വിജയം തന്നെ പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി ആണെന്നാണ് പ്രേക്ഷക അഭിപ്രായം. അതുപോലെ ഇവർ ഇരുവരും പ്രണയത്തിലാണ്, വിവാഹം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. സമയം ആകുമ്പോൾ പ്രിയൻ എല്ലാം നിങ്ങളോട് പറയും എന്നായിരുന്നു മോഹൻലാൽ ഈ വാർത്തയോട് പ്രതികരിച്ചത്.

സിനിമ വാർത്തകൾ

കത്രീനയുടെ സമ്പാദ്യം അറിഞ്ഞു കണ്ണ് തള്ളുന്നു  ആരാധകർ!!

Published

on

ബോളിവുഡ് രംഗത്തു  മികച്ച താരമാണ് കത്രീന കൈഫ്. നിരവധി ആരധകരുള്ള താര൦ നിരവധി ഗോസിപ്പ് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡ് രംഗത്തു എത്തിയിരുന്നത്, ഈ ചിത്രം തന്നെ ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്ഷം ആയിരുന്നു നടി കത്രീനയും, വിക്കി കൗശലും വിവാഹിതരായതു.

വിക്കിയേക്കാൾ  സീനിയോറിറ്റി ഉള്ള നടി കത്രീനക്ക് ഇപ്പോൾ  ആസ്തി  224  കോടിയോളം ആണ്. എന്നാൽ വിക്കിക്ക് 28 കോടി ആണ്, ഒരു സിനിമക്ക് കത്രീന വാങ്ങിക്കുന്ന പ്രതിഫലം  12 കോടിയോളം  ആണ്. നല്ലൊരു വരുമാനം സോഷ്യൽ മീഡിയ വഴിയും താരത്തിനു ലഭിക്കുന്നുണ്ട്. ഒരു പ്രമോഷണൽ പോസ്റ്റിനു താരത്തിന് ലഭിക്കുന്നത്  97  ലക്ഷം രൂപയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈ പരസ്യ ചിത്രങ്ങളിൽ  7  കോടിയോളം ആണ് വാങ്ങുന്നത്.

ഇന്ത്യയിൽ മുൻനിര നായികമാരിൽ  രണ്ടാം സ്ഥാനം ആണ് കത്രീനക്ക് ലഭിച്ചിരിക്കുന്നത്. ദീപിക പദുകോൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതു. ഫോൺ ഭൂത് ആണ് കത്രീനയുടെ ഇനിയും റിലീസ് ആകനുള്ള ചിത്രം. ഏക് ഥാ ടൈ​ഗറിന്റെ മൂന്നാം ഭാ​ഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. എന്തയാലും താരത്തിന്റെ ഈ ആസ്തി അറിഞ്ഞു ആരാധകർ ഞെട്ടിയിരിക്കുകയാണ്.

 

Continue Reading

Latest News

Trending