മലയാള സിനിമയിലെ സൂപർ ഹിറ്റ് നായകന്മാരുടെ മക്കളാണ് പ്രണവ് മോഹൻലാൽ , കാളിദാസ് ജയറാം. ഇപ്പോൾ ഇവർ ഒന്നിച്ചു ഒരു ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ആദ്യാമായാണ് ഒരു ചിത്രത്തതിൽ അഭിനയിക്കുന്നത്. ചിത്രത്തിന് പേരെ ഇതുവരെയും നിശ്‌ചയിച്ചിട്ടില്ല, സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യഗികമായി അണിയറപ്രവർത്തകർ പുറത്തുവിടും എന്നാണ് റിപ്പോർട്ട്.


ചിത്രത്തിൽ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കുമെന്നു പുറത്തു വരുന്ന റിപ്പോർട്ട്. ‘ഉസ്താത് ഹോട്ടൽ’ സിനിമക്ക് ശേഷം അഞ്ജലിമേനോൻ ഒരുക്കുന്ന സിനിമയിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്നു എന്നൊരു പ്രത്യകേതയും കൂടിയുണ്ട് ചിത്രത്തിന്. അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിൽ നസ്രിയ അഭിനയിച്ചിരുന്നു.


‘ഒന്നാമൻ’ എന്ന ചിത്രത്തിൽ ആയിരുന്നു പ്രണവ് മോഹൻലാൽ അഭിനയ രംഗത്തു എത്തിതു. പിന്നീട് ‘ആദി’എന്ന ചിത്രത്തിൽ നായകനായി എത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ഈ ചിത്രത്തിൽ മോഹൻലാൽ ഒരു അഥിതി വേഷത്തിൽ എത്തുന്നുണ്ട്‌. പിന്നീട് മോഹൻലാലും, പ്രണവും ഒന്നിച്ചു അവസാനം അഭിനയിച്ച സിനിമയാണ് ‘മരക്കാർ’ അറബി കടലിന്റെ സിംഹം.വരത്തൻ, പറവ എന്നി സിനിമകൾക്ക്  ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയമ്പ് ആണ് ഈ ചിത്രത്തിന്റെയും ദൃശ്യവിഷ്കാരം നടത്തിയത്. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് .