മലയാള സിനിമയിലെ താരപുത്രരിൽ തികച്ചും വെത്യസ്ത പുലർത്തുന്ന ഒരു നടൻ ആണ് പ്രണവ് മോഹൻലാൽ. എല്ലവരും പറയുന്നു പ്രണവ് ജാഡയില്ലാത്ത താര രാജാവാണ് എന്ന്. ഒരു മീഡിയക്ക് മുന്നിൽ എത്തുകയോ ഒരു ഇന്റർവ്യൂനെ പങ്കെടുക്കുകയോ ചെയ്യുകയില്ല അത്ര സിമ്പിൾ ആണ് പ്രണവ്. എന്നാൽ പ്രണവിന്റെ ഈ സ്വഭാവത്തെ കുറിച്ചും, അഭിനയത്തിന്റെ തുടക്കത്തെ കുറിച്ചും തുറന്നു പറയുന്നു തിരക്കഥാകൃത്തും, സംവിധായകനുമായ സുരേഷ് കൃഷ്ണൻ.

പ്രണവ് വളരെ സിംപിൾ ആണ് ഒരു പാ വിരിച്ചിട്ടു ആയാലും കിടക്കും, ലൊക്കേഷനിൽ ആയാലും എവിടെങ്കിലും ഇരുന്നു ഭക്ഷണം കഴിക്കാനും യാതൊരു വിധ മടിയും കാണിക്കില്ല, ഇങ്ങനെ ഒക്കെ പറയാൻ കാരണം നിങ്ങൾക്കു ലാലേട്ടനെ മനസിലാകത്തതുകൊണ്ടാണ് ലാലേട്ടൻ പ്രണവിനെക്കാൾ സിംപിൾ ആണ് സുരേഷ് കൃഷണൻ പറയുന്നു. എത്ര മോശപ്പെട്ട ഭക്ഷണം ആണെങ്കിലും ലൊക്കേഷനിൽ വെച്ച് അദ്ദേഹം കഴിക്കാറുണ്ട്. അദ്ദേഹവും കാരവാനെ ഇല്ലെങ്കിൽ തന്നെ പാ വിരിച്ചു കിടക്കും അങ്ങനെ ആയിരുന്നു പുലിമുരുകനിലും. അതുപോലെ തന്നെയാണ് ‘അറബിയും ഒട്ടകവും പി മാധവൻ നായരും’എന്ന ചിത്രത്തിൽമരുഭൂമിയിൽ വെച്ച് പാ വിരിച്ചു അതിനു അടിയിലായി ഇരിക്കുമായിരുന്നു എന്നും സുരേഷ്‌കൃഷ്ണൻ പറയുന്നു.


ഇത്രയും നല്ല ഒരു വ്യക്‌തിയുടെ മകൻ പിന്നെ എങ്ങനെ ആണ് വരുക. പ്രണവിനെക്കാൾ സിംപിൾ ആണ് മോഹൻലാൽ. ഇങ്ങനെ ഒരു അച്ഛനെ കണ്ടല്ലേ മകനും വളരുക. സിനിമയിൽ അഭിനയിക്കുന്നതിന് വളരെ മടിയായിരുന്നു പ്രണവിന്, എന്നിട്ടും നിർബന്ധിച്ചാണ് അപ്പുവിനെ സിനിമയിൽ അഭിനയിക്കാൻ വിട്ടത്, എനിക്ക് തന്നെ അത്ഭുതം ആയിരുന്നു പ്രണവ് മരക്കാറിലും, ഹൃദ്യത്തിലും ഇത്ര നല്ല രീത്യിൽ അഭിനയിക്കുമെന്നും സുരേഷ് കൃഷ്ണൻ പറയുന്നു.