പ്രിയങ്ക ചോപ്രയും നിക്ക് ജോനാസനും ഈ അടുത്തിടെയാണ് അച്ഛനമ്മമാരായ വിവരം പുറംലോകത്തെ അറിയിച്ചത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് തങ്ങള്‍ക്ക് മകള്‍ പിറന്നതെന്ന സത്യം മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു.എന്നാൽ ഈ സന്തോഷ വാർത്ത പ്രേക്ഷകർ ഏറ്റെടുത്തു. എന്നാൽ മകളുടെ പേര് എന്താന്ന് എന്ന് ചോദ്യങ്ക്ൾ ഉണ്ടായിരുന്നു അതിനു മറുപടിയുമായി താരങ്ങൾ എത്തിയിരിക്കുകയാണ്.
മാല്‍തി മാരി ചോപ്ര ജോനാസെന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ബോളിവുഡിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയയിലെ സാന്റിയാഗോയില്‍ വെച്ച് ജനുവരി 15-ന് രാത്രി എട്ടു മണിക്കു ശേഷമായിരുന്നു കുട്ടിയുടെ ജനനം.ജനുവരി 21-നാണ് താരദമ്പതികള്‍ തങ്ങള്‍ക്ക് മകള്‍ പിറന്നതായി ലോകത്തെ അറിയിച്ചത്. മകളുടെ പേര് ഏറെ അര്‍ത്ഥവത്തായിരിക്കണമെന്ന നിര്‍ബന്ധം പ്രിയങ്കക്കും നിക്കിനുമുണ്ടായിരുന്നു. ഇരുകുടുംബങ്ങളുടെയും പാരമ്പര്യം മുന്‍നിര്‍ത്തി മകള്‍ക്ക് ഹിന്ദു നാമവും ക്രിസ്ത്യന്‍ നാമവും ഉള്‍പ്പെടുത്തിയാണ് പേര് നല്‍കിയിരിക്കുന്നത്. അമ്മയായതിനുശേഷമുള്ള വ്യത്യസ്തമായ അനുഭവത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര അവതാരക ലില്ലി സിങ്ങിനോട് തുറന്നു പറഞ്ഞിരുന്നു. ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും നിയന്ത്രണങ്ങളില്ലാതെ മകളെ വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രിയങ്ക പറയുന്നു.
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018-ലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റേയും വിവാഹം. വലിയ ആര്‍ഭാടത്തോടെ രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവന് പാലസില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടിയായിരുന്നു ഇത്. ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹവും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹവും നടന്നിരുന്നു. ബോളിവുഡ് അതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ചിലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു നിക്കിന്റേയും പ്രിയങ്കയുടേയും.ഗര്‍ഭധാരണത്തെക്കുറിച്ചും പ്രിയങ്കയുടെ വേഷവിധാനങ്ങളെക്കുറിച്ചുമൊക്കെ പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സൈബര്‍ ലോകത്തെ പരദൂഷണങ്ങള്‍ക്ക് ഇരുവരും ചെവി കൊടുത്തതേ ഇല്ല. തങ്ങളുടേതായ സ്വകാര്യ ജീവിതത്തില്‍ സന്തോഷത്തോടെ കഴിയാനാണ് പ്രിയങ്കയും നിക്കും ആഗ്രഹിച്ചത്.നിക്കിന്റെയും പ്രിയങ്കയുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധത്തിലാണ്.