Connect with us

സിനിമ വാർത്തകൾ

പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള ബന്ധം നിയമപരമല്ല, വാർത്തകൾക്ക് പിന്നാലെ ചർച്ചയായി നടിയുടെ വാക്കുകൾ

Published

on

സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു പ്രിയാമണിയുടെ വിവാഹം,2017 ലാണ് മുസ്തഫ രാജിനെ വിവാഹം കഴിക്കുന്നത് വാർത്ത പ്രധാന്യം നേടിയ താരവിവാഹമായിരുന്നു ഇത്.2003 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് തമിഴ്,തെലുങ്ക്, മലയാളം, കന്നഡ, ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. എല്ലാ ഭാഷകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ പ്രിയാമണിക്ക് കഴിഞ്ഞിരുന്നു. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും പ്രിയ സജീവമാണ്. കഴിഞ്ഞ ദിവസമാണ് പ്രിയാമണിയുടെയും മുസ്തഫയുടെയും വിവാഹബന്ധം നിയമപരമല്ല എന്ന് പറഞ്ഞ് മുസ്തഫയുടെ ആദ്യ ഭാര്യ രംഗത്ത് എത്തിയത്, അതിനു പിന്നാലെ പ്രിയാമണി തങ്ങളുടെ ബന്ധത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നെടുന്നത്.

വിദേശത്താണെങ്കിലും ദിവസവും സംസാരിക്കാറുണ്ടെന്നും പ്രിയ പഴയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇരുവരും പരസ്പരം തുറന്ന് സംസാരിക്കാറുണ്ടെന്നും കമ്മ്യൂണിക്കേഷനാണ് തങ്ങളുടെ ബന്ധത്തിന്റെ താക്കേലൊന്നും നടി പറഞ്ഞു. മുസ്തഫയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രിയാമണി ഇങ്ങനെ പറഞ്ഞത്. നടിയുടെ വാക്കുകൾ ഇങ്ങനെ മുസ്തഫയോടൊപ്പം ഞാൻ വളരെ സുരക്ഷിതയാണ്. ഇപ്പോൾ അദ്ദേഹം യുഎസിലാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും പരസ്പരം സംസാരിക്കാറുണ്ട്. ഒന്നും സംസാരിക്കാൻ ഇല്ലെങ്കിൽ പോലും ഞങ്ങൾ എന്തെങ്കിലും സാധാരണ വിഷയം സംസാരിക്കാറുണ്ട്. ജോലി തിരക്കിനിടയിലും സംസാരിക്കാനുള്ള സമയം കണ്ടെത്താറുണ്ട്. പരസ്പരമുള്ള ആശയവിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും പ്രിയാമണി അഭിമുഖത്തിൽ പറയുന്നു. വിവാഹശേഷവും നടി സിനിമയിൽ സജീവമാണ്.
facebook likes kopen

സിനിമ വാർത്തകൾ

വാണി ജയറാം അന്തരിച്ചു  കണ്ണീരോട് സംഗീത ലോകം…

Published

on

അഞ്ച്  പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്.  എന്നാൽ 1971ൽ തുടങ്ങിയ  സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്‌ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക്  പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.

എന്നാൽ  1973-ൽ സ്വപ്‌നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending