Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദൈവം സമ്മാനിച്ച വലിയ സമ്മാനം, വികാരഭരിതനായി പ്രിയദർശൻ

2014 ലായിരുന്നു സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസി ലക്ഷ്മിയും വേര്‍പിരിയുന്നത്. മലയാള സിനിമയിലൂടെ തിളങ്ങി നിന്ന ലിസിയുമായി 1990 ലായിരുന്നു പ്രിയദര്‍ശന്‍ വിവാഹിതനാവുന്നത്. വിവാഹത്തോടെ ക്രിസ്ത്യാനിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുപത്തിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷം ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകരെയും നിരാശയിലാക്കി. വിവാഹമോചനത്തിന് ശേഷം താരങ്ങള്‍ സിനിമകളുടെ തിരക്കിലേക്കും ബിസിനസ് മേഖലയിലേക്കുമൊക്കെ തിരിഞ്ഞിരുന്നു. ഇവരുടെ മകൾ കല്യാണി ഇപ്പോൾ സിനിമയിൽ സജീവമാണ്. പൃഥ്വിരാജിനെറെ രണ്ടാമത്തെ സിനിമയിൽ കല്യാണിയും എത്തുന്നുണ്ട്.

അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിനുശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്, അതും മോഹൻലാലിനൊപ്പം. പ്രശസ്ത സംവിധായകനായ പ്രിയദർശനം മോഹൻലാലും തമ്മിലുള്ള സൗഹൃദം ഇൻഡസ്ട്രിയിൽ പ്രശസ്തമാണ്. കോളേജ് കാലം മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇരുവരും ചേർന്ന് മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തൻറെ മകൾ മോഹൻലാലുമൊത്ത് അഭിനയിക്കുന്നതിനെ പറ്റി പറയുകയാണ് പ്രിയദർശൻ.

Advertisement. Scroll to continue reading.

ദൈവം സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങൾ ഒന്നായാണ് ഇതിനെ താൻ കാണുന്നത്. എൻറെ ഏറ്റവുമടുത്ത സുഹൃത്തായ മോഹൻലാലിനുമൊപ്പം തൻറെ മകൾ കല്യാണി അഭിനയിക്കുന്നു. പൃഥ്വിരാജിനും ആൻറണി ക്കും ഒരുപാട് നന്ദി. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രിയദർശൻ കുറിച്ചു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിൽ നിവധി സിനിമകൾ സംവിധാനം ചെയ്ത് സംവിധയകാൻ ആണ് പ്രിയ ദർശൻ, അതുപോലെ അദ്ദേഹത്തിന്റെ മകൾ കല്യാണി ഇപ്പോൾ പ്രേഷകരുടെ പ്രിയങ്കരിയായ നടികൂടിയാണ്. ഇപ്പോൾ പ്രിയ ദർശൻ മകളെ പറ്റി പറഞ്ഞ...

സിനിമ വാർത്തകൾ

മലയാള പിന്നണി ഗാനരംഗത്തെ മികച്ച ഗായകൻ ആണ് എം ജി ശ്രീകുമാർ. താരത്തിന്റെ ഒരു പാട്ടു പോലും കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല . മോഹൻ ലാൽ അഭിനയിച്ച ചിതങ്ങളിൽ മോഹൻലാൽ ചെയ്യുന്ന കഥാപാത്രങ്ങൾ...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം ആയിരുന്നു പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച ആരാധക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ചിത്രത്തെ കുറിച്ച് ഇപ്പോൾ നിർമ്മാതാവ് ആന്റണി...

സിനിമ വാർത്തകൾ

പ്രിയദർശൻ സംവിധാനം ചെയ്ത മഹൻലാൽ നായകനായ സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പതിനാറാംനൂറ്റാണ്ടിൽ കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ സാമൂതിരിയുടെ സേവകനായ കുഞ്ഞാലി മരക്കാറിനെ അടിസ്ഥാനമാക്കിയാണ് മരക്കാർ എന്ന ചിത്രത്തിന്റെ ആവിഷ്ക്കാരം. ആശിർവാദ് സിനിമാസ്ബാനറിൽ ആന്റണി...

Advertisement