ഒമർ ലുലു ചിത്രമായ ഒരു അടാർ ലൗ എന്ന ചിത്രത്തിലൂടെ കടന്ന് വന്ന വ്യക്തിയാണ് പ്രിയ വാര്യർ ഇതിൽ മണിക്ക മലരായ പൂവേ എന്ന് തുടങ്ങുന്ന സോങ്ങിന് ഭാഷ ഭേതമന്യേ തരംഗമുണ്ടാകുകയും. പാട്ടിലെ മെയിൻ റോൾ കൈകാര്യം ചെയ്ത പ്രിയ ഒറ്റ ദിവസം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയും ഉണ്ടായി.പിന്നീട് തെലുങ്കിലും മലയാളത്തിലും ബൊളിവഡിലും തന്‍റെ സാനിധ്യം അറിയിച്ച പ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരു വ്യക്തിയാണ്. താരത്തിന്റേതായ ചിത്രങ്ങളും മറ്റും വളരെ പെട്ടെന്ന് തന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുള്ളത്.
ഇപ്പോൾ ഓണ സാരിയിലുള്ളപ്രിയയുടെ ഫോട്ടോ ഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.തികച്ചും മലയാളിത്തം നൽകുന്ന ചിത്രങ്ങൾക്ക് നിരവധി കമന്റ്കളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനുമുൻപ് കൂട്ടുകാർക്ക് ഒപ്പമുള്ള റഷ്യയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രിയ പങ്കുവച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യത ഉണ്ടായി. താരം അവസാനമായി അഭിനയിച്ചത് മലയാളം ചിത്രമായ ഇഷ്‌കിന്റെ തെലുങ്ക് റീമേക്കിലാണ്. ഈ ചിത്രം ജൂലയ് മുപ്പതാന്തിയോടെ റിലീസ് ചെയ്യുകയും ഉണ്ടായി. ഇതിലെ താരത്തിന്റെ ക്യാരക്ടർ വളരെ ശ്രെദ്ധ നേടിയിരുന്നു.
