കൊറോണ പേപ്പർസ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിംഗിനിടെ സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്. എം ഡി യുടെ കഥയിലെ രണ്ടാം ഊഴം എന്ന ചിത്രം ഇനിയും സിനിമ ആക്കുമോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ പ്രിയനോട് ചോദിച്ചു, ഇനിയും ഒരു ഊഴവും ഇല്ല ,കുഞ്ഞാലി മരക്കാർ എന്ന ഊഴത്തോട് ഞാൻ എല്ലാ പരുപാടികളും അവസാനിപ്പിച്ചു, അതാണ് നല്ലതെന്നു തോന്നുകയും ചെയ്യ്തു പ്രിയ ദർശൻ പറഞ്ഞു.
പ്രിയന്റെ ഈ വാക്കുകൾ കേട്ട് പ്രെസ് മീറ്റിങ്ങിൽ ഇരുന്ന നടൻ സിദ്ദിഖ് ഉള്പെടയുള്ളവർ പൊട്ടിച്ചിരിക്ക്‌വായിരുന്നു. ബിഗ് ബഡ്ജറ്റിൽ താൻ ഒരുക്കിയ മോഹൻലാൽ നായകനായ കുഞ്ഞാലി മരക്കാർ എന്ന ചിത്രം തീയിട്ടറുകളിൽ പ്രതീഷിച്ച അത്രയും നിലവാരം പുലർത്തിയിരുന്നില്ല്, ചിത്രത്തിന് ദേശീയ അവാർഡ് വരെ ലഭിച്ചെങ്കിലും കാലാപാനി പോലെയുള്ള ചിത്രങ്ങൾ പോലെ അത്ര മേന്മ ആയി തോന്നിയില്ല എന്നായിരുന്നു പ്രേഷകരുടെ പ്രതികരണവും.
പ്രിയൻ ഇപ്പോൾ മരക്കാറിനു ശേഷം ഒരു ത്രില്ലർ മൂവിയുമായി എത്തുകയാണ്, ‘കൊറോണ പേപ്പേഴ്‌സ്’ ,ചിത്രം നിര്മിച്ചിരിക്കുന്നത് പ്രിയദർശൻ ആണ് ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരാണ് ശക്തരായ കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഏപ്രിൽ 7 നെ റിലീസ് ചെയ്യുകയാണ്.