മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ  സംവിധാനം ചെയ്യ്ത സംവിധായകൻ പ്രിയദർശൻ ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. താൻ ഒരിക്കലും വിമർശനങ്ങൾ നോക്കാറില്ല എന്നും തന്റെ സിനിമയുടെ ഡിഫക്ടുകൾ തനിക്ക് ആണ് കൂടുതലും അറിയാവുന്നതും  എന്റെ മുകളിൽ വേറെയൊരാൾക്ക് മനസിലാകില്ല എനിക്ക് ആ അവയർനെസ്സ് ഉള്ളതുകൊണ്ടാണ് എന്റെ സിനിമകൾ ബെറ്റർ ആക്കാനും, ഞാൻ ഒരു ബെറ്റർ സംവിധായകൻ ആയതും പ്രിയൻ പറയുന്നു.

വിമർശനം അത്‌ഇഷ്ട്ടം ആണ്, എന്നാൽ മനപ്പൂർവം വിമർശിക്കുന്നത് കേട്ടാൽ എനിക്ക് മനസിലാകും. ഞാൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് നല്ലതെന്നു അറിഞ്ഞുകൊണ്ടല്ലല്ലോ, ഒരു സിനിമയ്ക്ക് സംവിധായകൻ തുടക്കം ഇടുന്നത് അതൊരു നല്ല സിനിമയാകണം എന്നുള്ള ഉദ്ദേശത്തോടെ ആണല്ലോ, അങ്ങനെ തന്നെയാണ് ചെയ്യുന്നതും. പക്ഷെ സിനിമ പുറത്തിറങ്ങിയതിന് ശേഷം മാത്രമാണ് ഇത് മോശം സിനിമ ആണെന്ന് മനസിലാകുന്നത്.

പൈസ കിട്ടുന്ന ഒരു ബിസിനെസ്സ് എനിക്ക് ചെയ്യാൻ അറിയില്ല, പിന്നെ ബോളിവുഡിൽ നല്ലൊരു സംവിധായകൻ ആയത് അതങ്ങു സംഭവിച്ചു പോയതാ പ്രിയൻ പറയുന്നു. ഇപ്പോൾ പ്രിയന്റെ സൂപ്പർഹിറ്റ് ചിത്രം ആണ് ‘കൊറോണ പേപ്പേഴ്‌സ്’ . ചിത്രത്തിൽ ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥപാത്രങ്ങൾ ആയി എത്തുന്നത്.