ട്രോളുകളിൽ കൂടി വളർന്നു വന്ന താരമാണ് പ്രിയ, ഒരു അഡാർ ലവ് എന്ന സിനിമയിൽ കൂടിയായണ് താരം ബിഗ്‌സ്‌ക്രീനിലേക്ക് എത്തുന്നത്, സിനിമയിലെ ആദ്യ ട്രൈലെർ പുറത്ത് വന്നതോടെ ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു താരത്തെ, പിന്നീട് നിരന്തരം ട്രോളുകൾ ആയിരുന്നു താരത്തിന് നേരെ, മലയാളത്തിൽ തുടക്കം കുറിച്ച പ്രിയ ഇപ്പോൾ അന്യ ഭാഷാ ചിത്രങ്ങളിൽ ആണ് അഭിനയിക്കുന്നത്, ഇടക്ക് തന്റെ ഫോട്ടോഷൂട്ടുകളുമായി താരം എത്താറുണ്ട്, വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്,  അടുത്തിടെയാണ് നടി സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യയിലേക്ക് പോയത്. അവിടെ നിന്നുളള വിശേഷങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെച്ചു. ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഒരു വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

‘പ്രിയാ വാര്യര്‍ പ്രണയത്തെ കുറിച്ച് പറയുന്നു’ എന്ന തലക്കെട്ടോടെയുളള ഒരു വീഡിയോ ആണ് പ്രചരിച്ചിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വീഡിയോയെ പറ്റിയുളള സത്യാവസ്ഥ തുറന്നുപറഞ്ഞുകൊണ്ടാണ് പ്രിയാ വാര്യര്‍ എത്തിയത്. കൂട്ടുകാരുമൊത്തുളള സ്വകാര്യനിമിഷങ്ങളാണ് തെറ്റായി പ്രചരിക്കുന്നതെന്ന് നടി പറയുന്നു. തന്‌റെ അറിവോടെ എഴുതിചേര്‍ത്ത അടിക്കുറിപ്പല്ല ആ വീഡിയോയിലുളളതെന്നും പ്രിയ പറഞ്ഞു.എപ്രില്‍ മാസത്തില്‍ പ്രിയാ വാര്യരുടെ കൂട്ടുകാരുടെതായി വന്ന വ്‌ളോഗ് വീഡിയോ ആണ് തെറ്റായി പ്രചരിച്ചത്. ഈ വീഡിയോയില്‍ നിന്നുളള ചില ക്ലിപ്പുകള്‍ വാട്‌സ് ആപ്പ്, യൂടൂബ്, റീല്‍സ് പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്‌റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്ന് പ്രിയ പറയുന്നു. അതിലുളള അഭിപ്രായങ്ങള്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ ഒതുക്കുക എന്നും നടി കുറിച്ചു.