Connect with us

സിനിമ വാർത്തകൾ

അല്ലി അവളുടെ സഹോദരനൊപ്പം ഉറങ്ങുകയാണ്, ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

Published

on

മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്, നടനിൽ ഉപരി ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് എന്നും തെളിയിച്ചിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു, അടുത്തിടെ താരത്തിന്റെതായി ഇറങ്ങിയ ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. ആടുജീവിതമാണ് അടുത്തതായി വരാൻ ഇരിക്കുന്ന താരത്തിന്റെ ചിത്രം,

പൃഥ്വിരാജൂം കുടുംബവും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, ഇപ്പോൾ തിളങ്ങുന്ന താരം ഇവരുടെ മകൾ അലംകൃത എന്ന അല്ലി കുട്ടിയാണ്, അല്ലി വരച്ച ചിത്രങ്ങളും എഴുത്തും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജേര്‍ണലിസ്റ്റ് കൂടിയായ സുപ്രിയ മേനോന്റെ പാത മകള്‍ പിന്‍ തുടരുമോ എന്നാണ് ആരാധകർ ഇവരോട് ചോദിക്കുന്നത്, എന്നാൽ ഇവർ പങ്കുവെക്കുന്ന ചിത്രത്തിൽ ഒന്നും തന്നെ അലിയുടെ മുഖം കാണിക്കാറില്ല, എന്ത് കൊണ്ടാണ് മകളുടെ മുഖം മറച്ചു പിടിക്കുന്നത് എന്ന് സോഷ്യൽ മീഡിയിൽ സ്ഥിരം ഉയരുന്ന ചോദ്യമാണ്.

ഇപ്പോൾ അലംകൃതയുടെ ഒരു പുതിയ ചിത്രമാണ് പൃഥ്വി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. Sibling love ?? Ally n Zorro! Siesta ?? എന്ന അടിക്കുറിപ്പോടെ തങ്ങളുടെ വളര്‍ത്തുമൃഗമായ സോറോയ്‌ക്കൊപ്പമുള്ള അല്ലിയുടെ ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്. വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു.വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. എട്ടുമാസങ്ങൾക്ക് മുൻപ്, ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ

സിനിമ വാർത്തകൾ

വാണി ജയറാം അന്തരിച്ചു  കണ്ണീരോട് സംഗീത ലോകം…

Published

on

അഞ്ച്  പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്.  എന്നാൽ 1971ൽ തുടങ്ങിയ  സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്‌ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക്  പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.

എന്നാൽ  1973-ൽ സ്വപ്‌നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending