Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പൃഥ്വിരാജോ ഇന്ദ്രജിത്തോ മികച്ചത്? മലയാളി ഇപ്പോഴും മൊഞ്ചിന്റെ പിറകെയെന്നു ഒമർ ലുലു

നന്നായിട്ട് അഭിനയിക്കുന്ന നടൻമാർക്കാണോ ഇവിടെ പ്രതിഫലം കൂടുതൽ ലഭിക്കുന്നത്.ഷൈൻ ടോം ചാക്കോയും ടൊവിനോയിലും ആർക്കാണ് ഇവിടെ ശമ്പളം കൂടുതൽ കിട്ടുന്നത്.ഇവരിൽ ഏറ്റവും നന്നായി അഭിനയിക്കുന്നത് ആരാണ്? ഷൈൻ ടോം ചാക്കോയാണ് ടൊവിനോയേക്കാൾ നന്നായി അഭിനയിക്കുക. മലയാളി എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിക്കുന്നത്. ഒരു വീട്ടിൽ തന്നെയുള്ള ഇന്ദ്രജിത്തിനെയും പൃഥിരാജിനെയും എടുക്കാം. ഇവരിൽ ആരാണ് ഫ്ലെക്സിബിൾ ആയി അഭിനയിക്കുന്നത്?മലയാളി വിലയിടുന്നത് ഫിസിക്കൽ അപ്പിയറൻസ് വെച്ചാണ്.മൊഞ്ചിന്റെ പിറകെയാണ് ഇപ്പോഴും മലയാളി എന്നാണ്  ഒമർ ലുലു പറയുന്നത്.അടുത്തിടെ  നടൻ ഷറഫുദീൻ, പ്രിയ വാര്യർ എന്നിവരെക്കുറിച്ച് ഒമർ ലുലു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിം​ഗ് എന്ന സിനിമയിൽ ഷറഫുദീൻ അഭിനയിച്ചിട്ടുണ്ട്. അത്തരം ഒരു സിനിമ ഇനി ചെയ്യില്ലെന്ന് ഷറഫുദീൻ പറഞ്ഞതാണ് ഒമർ ലുലുവിനെ ചൊടിപ്പിച്ചത്.ഷറഫുദീൻ സെലക്ട് ചെയ്ത ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമ ഇറങ്ങിയിട്ട് ബോക്സ് ഓഫീസിൽ വിജയിച്ചോ എന്നും.അത് ബാധിക്കുന്നത് പൈസ മുടക്കുന്ന നിർമാതാവിനെയാണെന്ന് ഒമർ ലുലു വ്യക്തമാക്കി.അഡാർ ലൗവിലെ കണ്ണിറുക്കൽ തന്റെ ആശയം ആണെന്ന് പ്രിയ പറഞ്ഞതിനെയും ഒമർ ലുലു പരിഹസിച്ചു.’5 വർഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ,’ എന്നാണ് സംവിധായകൻ വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Advertisement. Scroll to continue reading.

ഒരു സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാനും സാമ്പത്തിക വിജയം ഉറപ്പാക്കാനും അറിയുന്ന സംവിധായകനാണ് എന്നാണു  ഒമർ ലുലുവിനെ പൊതുവെ വിലയിരുത്തിയിട്ടുള്ളത്.അഞ്ച് സിനിമകൾ മാത്രമേ ഇതുവരെ ഒമർ ലുലു സംവിധാനം ചെയ്തിട്ടുള്ളൂ.കാര്യമായ താര സാന്നിധ്യം ഇല്ലാതിരുന്നിട്ടും ഈ അ‍ഞ്ച് സിനിമകളും ജനശ്രദ്ധയിലേക്ക് വന്നു എന്നത് എടുത്ത് പറയേണ്ടതാണ്. 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിം​ഗ് ആണ് ആദ്യ സിനിമ. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ മികച്ച വിജയം നേടി.സിനിമയിലെ കോമഡി രം​ഗങ്ങൾ ഇന്നും ജനപ്രിയമാണ്.പിന്നീടിറങ്ങിയ ചങ്ക്സ് എന്ന സിനിമയും ശ്രദ്ധ നേടി.ധമാക്ക, നല്ല സമയം, ഒരു അഡാർ ലൗ എന്നീ സിനിമകൾ പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണുണ്ടായത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒമർ ലുലു സംവിധാനം ചെയ്യ്ത ‘നല്ല സമയം’ ഒരുപാടു വിമർശനങ്ങൾ ഉണ്ടായ ഒരു ചിത്രമായിരുന്നു, കഴിഞ്ഞ ദിവസം ആണ് ചിത്രം ഓ ടി ടി യിൽ പ്രദര്ശിപ്പിച്ചത്. മോശ പ്രതികരണം ആണ് ചിത്രത്തിന്...

സിനിമ വാർത്തകൾ

‘നല്ല സമയം’ എന്ന ചിത്രത്തിന്റെ പേരിലുള്ള കേസ് ഈ അടുത്തിടക്ക് ആയിരുന്നു പിൻവലിച്ചത്, ഒമർ ലുലു ആയിരുന്നു ആ ചിത്രം സംവിധാനം ചെയ്യ്തത്.മാരക ലഹരി വസ്തുവായ  എം ഡി എം എ ഉപയോഗിക്കുന്ന...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ പുതുമുഖങ്ങളെ വെച്ച് പരീക്ഷണം നടത്തുന്ന ഒരു സംവിധായകൻ ആണ് ഒമർ ലുലു, ഇപ്പോൾ തന്റെ സിനിമകളെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. താൻ ചെയ്യ്ത...

സിനിമ വാർത്തകൾ

തന്റെ സിനിമക്കെതിരെ എന്തൊക്കെയോ ലക്‌ഷ്യം വെച്ചാണ് എന്റെ സിനിമയെ അക്രമിക്കുന്നത് ഒമർ ലുലു പറയുന്നു. എംഡിഎംഎ ഉപയോഗം പല സിനിമകളിലും പ്രോത്സാഹനം നൽകിയിട്ടുണ്ട് എന്നാൽ തന്റെ സിനിമയെ ഈ കാര്യത്തിൽ എന്തിനാണ് ഉപദ്രവിക്കുന്നത്....

Advertisement