ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു സിനിമയിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കുള്ള താരത്തിന്റെ പ്രതീക്ഷയുളവാക്കുന്ന മറുപടി.പഴയ കാലഘട്ടത്തെ അപേക്ഷിച്ചു ഇപ്പോൾ സിനിമയിലേക്ക് വരാൻ  ആഗ്രഹിക്കുന്നവർക്ക് എളുപ്പം സിനിമയിലേക്ക് എത്തിച്ചേരാൻ സാധിക്കും.

കാരണം ഇപ്പോൾ ജനങ്ങൾ ഓർത്തിരിക്കണം എന്ന്  നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്റർടൈൻമെന്റ് എന്ന നിലയിലേക്ക് എത്തിച്ചു ഒരു റീൽ  ആയി പോസ്റ്റ് ചെയ്താൽ മതി. നിങ്ങളുടെ മുഖം ഓർക്കും അങ്ങനെയൊരാൾ ഉണ്ടല്ലോ എന്ന്. അത് നിങ്ങള്ക് നിങ്ങൾ ആഗ്രഹിക്കുന്ന സിനിമയിലേക്കുള്ള വഴി തുറക്കും. നിങ്ങൾ ഒരു സിനിമയുടെ ഛായാഗ്രഹകനോ സംവിധായകനോ ആകാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഒരു ക്യാമറ  ക്വാളിറ്റി ഉള്ള ഫോണിൽ ഒരു ഷോർട്ഫിലിം ഷൂട്ട് ചെയ്തു യൂട്യൂബിൽ പോസ്റ്റ് ചെയ്താൽ മതി. അത് ജനങ്ങൾ ശ്രദ്ധിക്കും കഴിവുണ്ടായാൽ മതി.

എന്നാൽ ഇതെല്ലം ചെയ്തിട്ടും സ്വപ്നം സഫലം  ആകാത്ത പലരും ഇവിടുണ്ടായിരിക്കും എനിക്കറിയാം എന്നെക്കാൾ കഴിവുള്ള പലരും അത് തെളിയിക്കാനുള്ള ഒരു പ്ലാറ്റഫോം ഇല്ലാത്തതിനാൽ ഒന്നും ആകാതെ  നില്കുന്നുണ്ടാകാം .അവരോടൊക്കെ പറയാൻ ഉള്ളത് പരിശ്രമിച്ചുകൊണ്ടേ ഇരിക്കുക എന്നാണ്.

“പലരും പറയാറുണ്ട് ഒരു അവസരം കിട്ടിയാൽ മതി ചേട്ടാ” എന്ന്  എന്നാൽ അങ്ങനല്ല ഒരു അവസരം കിട്ടി നിങ്ങളുടെ ഒരു സിനിമ സൂപ്പർ ഹിറ്റ് ആയി എന്ന്  കരുതിക്കോളൂ. അവിടെ തുടങ്ങുന്നതേ ഉള്ളു എല്ലാം. ഒന്ന് വന്നു പോയതുകൊണ്ട് ഒന്നും ആകില്ല. ആ സിനിമയിൽ നിന്ന് നിങ്ങളെ പറ്റി ജനങ്ങൾക്ക് ലഭിച്ച പ്രതീക്ഷ അടുത്ത ഓരോ സിനിമ വരുമ്പോഴും ഉയർന്നുകൊണ്ടിരിക്കണം. അത് ശ്രമകരമായ ഒന്നാണ് . ലാലേട്ടനും മമ്മൂക്കയും സിനിമയിലേക്ക് വന്ന് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ താരപ്രഭ മങ്ങാതെ നില്കുന്നത് ആ പരിശ്രമം കൊണ്ട് തന്നെയാണ്.