പ്രേംനസീറിന്റെ ലൈല കോട്ടേജ് വിൽക്കില്ല.മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ വീട് വില്‍പ്പനയ്‌ക്കെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി നടന്റെ മകള്‍ എത്തി.വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത പറഞ്ഞു. സർക്കാരിന് സ്മാരകത്തിനായി വീട് വിട്ട് നൽകാൻ താത്പര്യമില്ലെന്നും ഇളയമകളായ റീത്ത അറിയിച്ചു.ഞങ്ങൾ വീട് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. സ്കൂളിനൊക്കെ ഞങ്ങൾ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോൾ അതും ഞങ്ങൾ നിർത്തി. ആർക്കും കൊടുക്കുന്നില്ല ഞങ്ങൾ ഇടയ്ക്ക് പോയി ക്ലീൻ ചെയ്യും വരും. കൃഷിയൊക്കെ ചെയ്യുന്നുണ്ടെന്നും റീത്ത പറഞ്ഞു.

പ്രേംനസീര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 31 വര്‍ഷമാകുന്നു. പ്രേംനസീറെന്ന അതുല്യ പ്രതിഭയുടെ ജന്മനാട്ടിലെ ഏക അടയാളമായിട്ടാണ് ഈ വീട് അവശേഷിക്കുന്നത് എന്ന് മകൾ പറഞ്ഞു.എന്നാൽ പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയമകളായ റീത്തയ്ക്കാണ് കുടുംബസ്വത്തായി ഈ വീട് ലഭിച്ചത്. അടുത്തകാലത്ത് ഈ വീട് റീത്ത തന്റെ മകള്‍ക്ക് നല്‍കി. വീട് വിൽക്കുന്നുണ്ടോ വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് മകളോട് ചോദിച്ചിരുന്നു. വീട് കൊടുക്കുന്നില്ലെന്നായിരുന്നു മറുപടി. രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ അവർ നാട്ടിലെത്തും. വന്നശേഷം വീട് നവീകരിക്കും. ശേഷം അവരുടെ ഹോളിഡേ ഹൗസ് ആയി ഉപയോ​ഗിക്കും. ആ വീട് കെട്ടിത്തീർന്നപ്പോഴാണ് ഞാൻ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോൾ അവിടയെ താമസിക്കുമായിരുന്നുള്ളൂ.പ്രേംനസീറിന്റെ വീട് കാണാന്‍ നിരവധിപേരാണ് വിവിധ സ്ഥലങ്ങളില്‍നിന്നും ചിറയിന്‍കീഴില്‍ എത്തുന്നത്. സിനിമാരംഗത്തുള്ളവരും വീട് കാണാന്‍ എത്താറുണ്ട്.