സിനിമ വാർത്തകൾ
ക്രൂരമായ നീരാളിപ്പിടിത്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്ന ശാശ്വതമായ പരിഹാരം ഉണ്ടായേതീരു

ഇന്ധന വര്ധനവിനെതിരെ ശക്തമായി പ്രതികരിച്ച് നടൻ പ്രേംകുമാർ, ആരും ചോദിക്കുന്നില്ല എന്ന ധൈര്യത്തിൽ ഇവർ എന്തും കാണിക്കുകയാണ് എന്നാണ് താരം പറയുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പോസ്റ്റിൽ കൂടിയാണ് താരം ഈ വിവരം പറയുന്നത്. താരം പറയുന്നത് ഇങ്ങനെ
അടിയന്തിരമായി, കുറച്ചതിന്റെ കുറേ മടങ്ങ് വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതുസമൂഹം എന്നാണ് അവരുടെ ധാരണ. ഭരണകൂടം സമ്പന്നർക്കുവേണ്ടിയുള്ളതാണെന്ന പൊതുബോധം രൂപപ്പെടാൻ കൂടി എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ നിർബന്ധിക്കുന്നുണ്ട്. ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് ക്ഷമിക്കുകയാണവർ. ഇനിയും ആ നല്ല മനുഷ്യരുടെ ക്ഷമ നിങ്ങൾ പരീക്ഷിക്കരുത്. ഏറ്റവും അടിയന്തിരമായിത്തന്നെ ഇന്ധനവില വർധന എന്ന കൊടുംക്രൂരതയിൽ നിന്ന് ജനങ്ങളെ രക്ഷിച്ച് അവരെ ഉത്തമപൗരന്മാരായി തുടരാൻ അനുവദിക്കണം.
എന്തുതന്നെയായാലും ഇന്ധനവില കുത്തനേ കൂട്ടുന്ന കുത്തകകളുടെ ക്രൂരമായ നീരാളിപ്പിടിത്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്ന ശാശ്വതമായ പരിഹാരം ഉണ്ടായേതീരു. അതിനു തയ്യാറാകാൻ മനസ്സുകാട്ടാത്തവരെ അനുകൂലമായ നിലപാടിലേയ്ക്ക് കൊണ്ട ുവരാനുള്ള അതിശക്തമായ പ്രതിഷേധ സമ്മർദ്ദങ്ങൾ എല്ലാ ഭാഗത്തു നിന്നും ഉയർന്നു വരേണ്ട ിയിരിക്കുന്നു.
ഒപ്പം തന്നെ എണ്ണക്കമ്പനികളുടെ ധാർഷ്ട്യത്തിനും ജനദ്രോഹത്തിനും കൊള്ളലാഭക്കൊതിയ്ക്കും തടയിടുന്ന ബദൽ സംവിധാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ട ിയിരിക്കുന്നു. യാത്രകൾക്ക് പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക. ഹ്രസ്വദൂരസഞ്ചാരങ്ങൾക്ക് സൈക്കിൾ പോലുള്ള ഇന്ധനരഹിത വാഹനങ്ങൾ പ്രായോഗികമാക്കുക. കഴിയുന്നത്ര കാൽനടയാത്രകൾ നടത്തുക. അദ്ദേഹം പറഞ്ഞു
സിനിമ വാർത്തകൾ
തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കാൻ എനിക്ക് താല്പര്യമില്ല ,മമ്മൂട്ടി

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി നിരവധി ചാരിറ്റികൾ നടത്തിയിരുന്നു, എന്നാൽ താൻ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് പറയാൻ താല്പര്യമില്ല എന്ന് തുറന്നു പറയുകയാണ് താരം. പലപ്പോഴും താരം നടത്താറുള്ള ചാരിറ്റികളെ കുറിച്ച് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകാറുണ്ട്, എന്നാൽ അതൊന്നും തനിക്കു താല്പര്യമില്ല എന്നാണ് നടൻ പറയുന്നത്. ഞാൻ ചെയ്യുന്ന ഈ പ്രവർത്തികൾ കൊട്ടിഘോഷികുമ്പോൾ എനിക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട് മമ്മൂട്ടി പറയുന്നു.
ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ഒരു ജാള്യതയാണ് അനുഭവപ്പെടുന്നത്.പിന്നെ എന്നെ ഇവര്‍ നിരന്തരം ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടയാന്‍ നമ്മളെക്കൊണ്ട് പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് മമ്മൂട്ടി പറയുന്നു
തനിക്കു കിട്ടുന്ന തുക കൂടാതെ തന്റെ ഉത്ഘാടനത്തിനു ലഭിക്കുന്ന തുക എല്ലാം എന്റെ കെയർ ആൻഡ് ഷെയർ എന്ന ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. അല്ലാതെയും താൻ നേരിട്ടും തുകകൾ കൊടുക്കാറുണ്ട് മമ്മൂട്ടി, ഇതൊന്നും വിളിച്ചു പറയേണ്ട കാര്യമല്ലല്ലോ നടൻ പറയുന്നു.
- സിനിമ വാർത്തകൾ5 days ago
ആര്യയുടെ കാല് നക്കണം, അശീല കമന്റിനെ തക്ക മറുപടിയുമായി നടി
- സിനിമ വാർത്തകൾ6 days ago
‘ലിയോ’ ചിത്രത്തിൽ നോ പറഞ്ഞു സായി പല്ലവി, തന്റെ കരിയറിൽ ഒരു സുപ്രധാന തീരുമാനവും എടുത്തു താരം
- സിനിമ വാർത്തകൾ6 days ago
പ്രണയിച്ചാൽ റെഡ് സിഗ്നൽ കണ്ടാൽ ഓടിരക്ഷപെടണം, അല്ലാതെ പച്ചയാകുമെന്നു പ്രതീഷിച്ചതാണ് എന്റെ തെറ്റ്, ദിയ കൃഷണ
- പൊതുവായ വാർത്തകൾ5 days ago
കേരളം കണ്ട ഏറ്റവും നല്ല കളക്ടർ; കളക്ടർ എന്ന പദവിയുടെ മഹത്വം കൃഷ്ണ തേജ ഐ എ എസ്
- സീരിയൽ വാർത്തകൾ5 days ago
മകൾ ജനിച്ചത് മുതൽ വീൽ ചെയറിൽ ആണ്, ആ ഒരു സങ്കടത്തിൽ നിന്നും മാറാൻ വേണ്ടിയാണ് സിന്ധു അഭിനയത്തിൽ എത്തിയത്,മനു വർമ്മ
- സിനിമ വാർത്തകൾ4 days ago
മഞ്ഞയിൽ വിരിഞ്ഞു താരങ്ങൾ;പ്രൗഢ ഗംഭീര വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം
- Uncategorized6 days ago
എ ടി എം വഴി ഇനി പണം മാത്രമല്ല ബിരിയാണിയും.