Connect with us

സീരിയൽ വാർത്തകൾ

എനിക്ക് അന്ന് ആ ആശംസകൾ അറിയിച്ചു കഴിഞ്ഞവർ ഇന്ന് ചമ്മിയിരിക്കുകയാണ് സ്നേഹ ശ്രീകുമാർ 

Published

on

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ശ്രീകുമാറും, സ്നേഹയും, ഇപ്പോൾ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി  എത്തുന്നു എന്ന സന്തോഷ വാർത്ത ഇരുവരും പങ്കുവെച്ചിരുന്നു, നിരവധി ആരാധകരാണ് ഈ  സന്തോഷ വാർത്തക്ക് ആശംസകൾ അറിയിച്ചെത്, എന്നാൽ താൻ ഇതിനു മുൻപേ ഗർഭിണി ആണെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു, അന്ന് താൻ ഗർഭിണി ആണെന്ന് പറഞ്ഞു നിരവധിപേർ ഇതുപോലെ ആശംസകൾ അറിയിച്ചെത്തിയിരുന്നു, സ്നേഹ പറയുന്നു.

എന്നാൽ അത് മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രം ആയിരുന്നു ഗർഭിണി ആയതു, അതിന്റെ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവച്ചപ്പോൾ, ഞാൻ ഗർഭിണി ആണെന്നുള്ള രീതിയിൽ തലകെട്ടോടു കൂടിയായിരുന്നു വാർത്തകൾ എത്തിയത്, ചിലർ പറഞ്ഞിരുന്നത് നിറവയറിൽ മണ്ഡോദരി എന്നൊക്കെ ആയിരുന്നു, എന്നാൽ തലക്കെട്ട് അങ്ങനെ ആണെങ്കിലും ഉള്ളിലുള്ള വാർത്ത ഇത് മറിമയത്തിലെ രംഗം ആണെന്ന് പറയുന്നുണ്ട്, അതൊന്നു൦ ആരും നോക്കാതെ തലക്കെട്ടു കണ്ടതോട് എനിക്ക് നിരവധിപേർ ആശംസകൾ അറിയിച്ചു എത്തിയിരുന്നു.

ഇപ്പോൾ ശരിക്കും ഗർഭിണി ആണെന്നുള്ള വാർത്ത എത്തിയതോടെ, അവർ പറയുന്നത് ഇപ്പോൾ വീണ്ടും ഗർഭിണി ആയി എന്നാണ്, കൂടാതെ അന്ന് ഗർഭിണി ആണെന്ന് പറഞ്ഞു കൊണ്ട് ആശംസകൾ അറിയിച്ചവർ ആകെപ്പാടെ ചമ്മിയിരിക്കുകയാണ് സ്നേഹ പറയുന്നു, അതുപോലെ തന്റെ ചിരി ഓവർ ആണെന്ന് പറയുന്നവർ ഉണ്ട് , എന്നാൽ ഞാൻ എന്റെ ചിരിയെ കൺട്രോൾ ചെയ്യ്താൽ അതൊരു അഭിനയമായി മാറും സ്നേഹ പറയുന്നു

Advertisement

സീരിയൽ വാർത്തകൾ

തന്റെ ഭാര്യയെ കുറിച്ചറിയാൻ ഒരുപാടു വൈകി പോയി റോൻസൺ 

Published

on

കുടുംബപ്രേക്ഷകരുടെ   പ്രിയപ്പെട്ട താരം ആണ് റൊൺസൺ വിൻസെന്റ്. ബിഗ്‌ബോസിലെ പ്രകടനം കഴിഞ്ഞ താരം ഇപ്പോൾ ഭാര്യയുമായി വിദേശത്തെ യാത്ര ചെയ്യ്തു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യ നീരാജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യത്തെ യാത്ര മലേഷ്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ദുബായിൽ ആണ് തങ്ങൾ എന്നാണ് നടൻ പറയുന്നത്. ഞങൾ ഇരുവരും  ചേർന്ന് മരുഭൂമിയിൽ ഒരു ഡിസോർട്ട് ഡ്രൈവ്  നടത്തുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു.

എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്, വിഹാഹം കഴിഞ്ഞു ഇപ്പോൾ  മൂന്നു വര്ഷം ആയിട്ടുണ്ടെങ്കിലും എന്റെ ഭാര്യയെ തിരിച്ചറിയാൻ ഇപ്പോൾ ദുബായിൽ വരേണ്ടി വന്നു എന്നാണ് റോൻസോൺ പറയുന്നത്.

നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും എന്നാണ് റോൻസോൺ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, തന്റെ ഭാര്യയുടെ ഈ കഴിവ് തന്നെ താൻ തിരിച്ചറിയാൻ മൂന്നു വര്ഷം കഴിഞ്ഞു ദുബായിൽ വരേണ്ടി വന്നു നടൻ പറയുന്നു.

 

 

Continue Reading

Latest News

Trending