മലയാള സിനിമയിലെ യുവനടിമാരിൽ ഒരാൾ ആയിരുന്നു ഭാമ. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്ന നടി ഇപ്പോൾ വിവാഹിതയും, ഒരു കുഞ്ഞിന്റെയും അമ്മയും കൂടിയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരം കഴിഞ്ഞ ദിവസം മകളുടെ രണ്ടാം  പിറന്നാൾ ആഘോഷിക്കുന്ന  ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, താൻ ഇപ്പോൾ സിനിമയിൽ  സജീവം അല്ലെങ്കിലും തന്റെ മാതൃത്വം ആഘോഷിക്കുന്ന തിരക്കുകളിൽ ആണ് എന്ന് നടി പറയുന്നു.

ഇപ്പോൾ താരം മകളെ കുറിച്ചും, ഗർഭകാലത്തെ  കുറിച്ചും പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും. കോവിഡ്  കാലത്തായിരുന്നു താൻ ഗർഭിണി ആയതു, ശരിക്കും ആ സമയം ഞാൻ ഒരു മുറിയിൽ ഒറ്റപെട്ട രീതിയിൽ ആയിരുന്നു, മകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരുപാട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടായേക്കുമെന്ന് ഡോക്ടര്‍ പറഞ്ഞ് തന്നിരുന്നു,ഗര്ഭകാലം ആസ്വദിക്കണമെന്നു എല്ലാവരും പറയും എന്നാൽ തനിക്കു ഒത്തിരി ബുദ്ധിമുട്ടുകൾ ആ സമയത്തു നേരിടേണ്ടി വന്നു  ഭാമ പറയുന്നു.
ശരിക്കും പറഞ്ഞാൽ  ഗൗരിമോൾ വന്നതിനു ശേഷമാണ് തനിക്കു മാതൃത്വത്തിന്റെ വില മനസിലാകുന്നത് , അവളെ ആദ്യമായി കൈയില്‍ എടുത്തപ്പോള്‍ എന്റെ ഈ ലോകം മുഴുവന്‍ മാറി പോയത് പോലെയാണ് എനിക്ക് തോന്നിയത് ഭാമ പറയുന്നു. വളരെ അപൂർവ്വമായിട്ടാണ് ഭാമ മകളുടെ ഫോട്ടോസ് പുറത്ത് വിടാറുള്ളു. പലപ്പോഴും ക്യാമറക്കണ്ണുകളിൽ നിന്നും കുഞ്ഞിനെ മാറ്റി നിർത്താനാണ് നടി ശ്രമിച്ചിട്ടുള്ളത് എന്നാൽ ഇപ്പോൾ താരം അങ്ങനെയല്ല.