ടി വി സ്ക്രീനിലും, ബിഗ് സ്ക്രീനിലും സജീവമായ താരങ്ങളിൽ ഒരാളാണ് അമ്പിളിദേവി.   വിവാദങ്ങളും,പ്രതിസന്ധികളിലും തളരാതെ മുന്നോട്ടുജീവിച്ചു  പോകുവാണ് ഇപ്പോൾ താരം. വിഷമഘട്ടങ്ങൾ അതിജീവിച്ചു മുന്നോട്ടു പോകുന്ന താരത്തിന് ഇപ്പോൾ പ്രേക്ഷകരും മികച്ച പിന്തുണ നൽകുന്നുണ്ട് .അഭിനയം കൂടാതെ തന്റെ ഡാൻസ് ക്ലാസ്സും തുടർന്ന് മുന്നൊട്ടു പോകുവാണെ .നിരവധി പേരാണ് നൃത്തം പഠിക്കാൻ താരത്തിനടുത്തു പോകുന്നത്. നീണ്ട ഇടവേളക്കു ശേഷം നടി തുമ്പപ്പൂവിലൂടെ കുടുമ്ബപ്രേഷകർക്കു മുന്നിൽ എത്തുകയാണ്. കൂടാതെ തരാം ഇപ്പോൾ സ്വന്തമായി ഒരു യു ടുബ് ചാനൽ കൂടി തുടങ്ങിയിട്ടുണ്ട്.

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വീഡിയോസും എല്ലാം തന്നെ വൈറൽ ആകറുണ്ട്. ഇപ്പോൾ താരം ഒരു പുതിയ വീഡിയോ ആയി എത്തിയിരിക്കുകയാണ്. രണ്ടാമത്തെ മകനായ അര്‍ജുന്‍ ആദ്യമായി കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ പോയതിന്റെ വിശേഷങ്ങളുമായാണ് അമ്പിളി ദേവി എത്തിയത്. അര്‍ജുന്‍ മോനെ പ്രഗ്നന്റായിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷന്‍സൊക്കെയുണ്ടായിരുന്നു. ബ്ലീഡിംഗൊക്കെ ആയിരുന്നു. ബെഡ് റെസ്റ്റൊക്കെ പറഞ്ഞിരുന്നു. അമ്പലത്തിന് മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് പോവുന്നത്.ആ സമയത്തു ശെരിക്കും കരഞ്ഞുകൊണ്ടാണ് പോകുന്നത്. ദേവി എന്റെ കുഞ്ഞിന് ഒരാപത്തും വരുത്താതെ തന്നേക്കണേ .

ദേവിഅമ്മയുടെ മുന്നിൽ കൊണ്ടുവന്നു കുഞ്ഞിന് തുലാഭാരം നടത്തിക്കൊള്ളാം എന്ന് ഞാൻ പ്രാർത്ഥിച്ചു. അന്ന് ജനിക്കുന്നത് മോനാണോ മോളാണോ എന്നുപോലും അറിയില്ല എന്തായാലും ഒരാപത്തും കൂടാതെ മകനെ എനിക്ക് തിരിച്ചു കിട്ടി. ഇപ്പോള്‍ അവന് 2 വയസായി, ഈ സമയത്താണ് ഞങ്ങള്‍ക്ക് അവനേം കൊണ്ട് പുറത്തൊക്കെ പോവാന്‍ പറ്റിയത്.ആദ്യമായി പോക്കുവണെങ്കിലും അവൻ വളരെ സന്തോഷത്തിൽ ആയിരുന്നു.

മുൻപരിചയം ഉള്ളവരുടെ കൂട്ടുള്ള തന്നത്താനുള്ള നടത്തം .ആ വീഡിയോക്ക് നിരവധി കമെന്റുകളും ലഭിച്ചിരുന്നു. കൊറ്റൻ കുളങ്ങര അമ്മയുടെ അനുഗ്രഹം ചേച്ചിക്ക് എന്നും ഉണ്ടാകും. ചേച്ചിയും കുഞ്ഞുങ്ങളും സന്തോഷത്തോടെ എന്നും മുന്നോട്ട് പോകുന്നത് ആണ് ഞങ്ങൾ പ്രേഷകർക്കു ഒത്തിരി ഇഷ്ടം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് നമ്മുടെ കുഞ്ഞുങ്ങൾ.ഒരു കുറവും കൂടാതെ അവരെ ചേച്ചിക്ക് ബുദ്ധിമുട്ടില്ലാതെ വളർത്താൻ കഴിയട്ടെ .തോൽപ്പിച്ച് കാണിച്ചവരുടെ മുന്നിൽ ജീവിച്ചു കാണിക്കൂ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.