അടുത്തിടെ ആണ് നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി അറസ്റ്റിൽആയത്, ഉണ്ണിയുടെ ഭാര്യയുടെ മരണത്തെ തുടർന്നാണ് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്,ര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ജീവിതം അവസാനിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. എന്നാൽ ഉണ്ണിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു, ഉണ്ണിക്ക് സപ്പോർട്ടുമായി ഉണ്ണിയുടെ സുഹൃത്തുക്കളും രംഗത്ത് എത്തി. ഇപ്പോൾ ഉണ്ണിയെ കുറിച്ച് സീരിയൽ നടൻ ജയകൃഷ്ണന്‍ എഴുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചായിരുന്നു ജയകൃഷ്ണന്‍റെ പോസ്റ്റ് വന്നത്.അവസാനം സത്യങ്ങള്‍ പുറത്ത് വരുന്നു, ഇപ്പോഴും ഈ പറയുന്നത് കളളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുളളൂ. നിങ്ങള്‍ക്ക് നേരിട്ട് അറിയാത്ത കാര്യങ്ങള്‍ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത് എന്നാണ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് ജയകൃഷ്ണന്‍ കുറിച്ചത്. ജയകൃഷ്ണന്റെ പോസ്റ്റിന് പിന്നാലെ ജോണും കമന്റുമായി എത്തി.അത് അങ്ങനെയാണെടേയ് ഇന്നത്തെ ലോകം. അവനെ തെറി പറഞ്ഞവരാരേലും കമന്‌റ് ഡിലീറ്റ് ചെയ്യുകയോ, മാറ്റി കമന്‌റ് ചെയ്യുകയോ ഇല്ല. ഉണ്ണിയെ അറിയാവുന്നവര്‍ക്ക് അറിയാം. അല്ലേ എന്നാണ് നടന്‍ ജോണ്‍ ജേക്കബ് കുറിച്ചത്. എന്തായാലും സത്യം ഒരുനാള്‍ പുറത്ത് വരും.

എനിക്കും വിശ്വസിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം ആ ചേട്ടന്‍ ഒരു മേക്കപ്പ് അസിസ്റ്റന്റ് ആണെന്ന് പോലും നോക്കാതെ എനിക്ക് തന്ന പരിഗണന, ഡികെഡിയുടെ റിഹേഴ്‌സലില്‍ ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കാണുമ്പോഴൊക്കെ യാതൊരു താരജാഡയുമില്ലാതെ എന്നോട് എപ്പോഴും വന്ന് മോളെ എന്ന് വിളിച്ച് എന്തൊരു സ്‌നേഹത്തോടെയാണ് പെരുമാറിയത്.ഒരിക്കല്‍ അങ്കമാലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഞാന്‍ ഭര്‍ത്താവിന്‌റെ കാറിന്‌റെ അടുത്തൂടെ പോയപ്പോള്‍ തൊട്ടടുത്തിരുന്ന കാറില്‍ ഇരുന്ന് എന്നെ തിരിച്ചറിഞ്ഞു മോളെ എന്ന് വിളിച്ച് സ്‌നേഹത്തോടെ സംസാരിച്ചു. അത്രേം സ്‌നേഹം ഉളള ഒരാള്‍ ഇങ്ങനെ ചെയ്യും എന്ന് വിശ്വസിക്കാന്‍ ഭയങ്കര വിഷമം ആയി. സത്യങ്ങള്‍ എല്ലാം പുറത്തുവരട്ടെ പ്രാര്‍ത്ഥിക്കാം എന്നാണ് ഉണ്ണിയെ കുറിച്ച് മറ്റൊരാൾ കുറിച്ചത്.